അപ്രതീക്ഷിത വിധി; ചരിത്രത്തിലാദ്യത്തേതും
text_fieldsകുവൈത്ത് സിറ്റി: രാഷ്ട്രീയ നിരീക്ഷക൪ ആരും പ്രവചിക്കാത്ത വിധിയായിരുന്നു ജസ്റ്റിസ് ഫൈസൽ അൽ മു൪ശിദിൻെറ അധ്യക്ഷതയിലുള്ള ഭരണഘടനാ കോടതിയുടേത്. സ൪ക്കാറും പ്രതിപക്ഷത്തിന് വ്യക്തമായ മേൽകൈയുള്ള പാ൪ലമെൻറും തമ്മിലുള്ള സ്വരച്ചേ൪ച്ചയില്ലായ്മ മു൪ഛിച്ചതോടെ ഏതുനിമിഷവും അമീ൪ പാ൪ലമെൻറ് പിരിച്ചുവിട്ടേക്കാമെന്ന സൂചനയുണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പും അതിനെ തുട൪ന്ന് രൂപവൽകൃതമായ പാ൪ലമെൻറും ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
ഭരണഘടനാ കോടതിയുടെ വിധി പ്രകാരം തെരഞ്ഞെടുപ്പിന് മുമ്പുള്ള പാ൪ലമെൻറാണ് പുന:സ്ഥാപിക്കപ്പെട്ടത്. സ്പീക്ക൪ ജാസിം അൽ ഖറാഫിയുടെ നേതൃത്വത്തിലുള്ള പാ൪ലമെൻറ്. ഇസ്ലാമിസ്റ്റ് പ്രതിപക്ഷത്തിന് ഭൂരിപക്ഷമില്ലാത്ത പാ൪ലമെൻറിൽ നാലു വനിതാ അംഗങ്ങളുമുണ്ടായിരുന്നു. ഭരണഘടനാ വിരുദ്ധമെന്ന് വിധിക്കപ്പെട്ട 50 അംഗ പാ൪ലമെൻറിൽ ഇസ്ലാമിസ്റ്റ് പ്രതിപക്ഷത്തിന് 33 അംഗങ്ങളുടെ ഭൂരിപക്ഷമുണ്ടായിരുന്നെങ്കിൽ പുന:സ്ഥാപിക്കപ്പെട്ട പാ൪ലമെൻറിൽ 20 അംഗങ്ങളെ പ്രതിപക്ഷ ചേരിയിലുണ്ടായിരുന്നുള്ളൂ.
ഭൂരിപക്ഷമുണ്ടായിരുന്നില്ളെങ്കിലും നിരന്തരം സ൪ക്കാ൪ വിരുദ്ധ പ്രക്ഷോഭം നടത്തിയ പ്രതിപക്ഷത്തിന് മുന്നിൽ നിൽക്കക്കള്ളിയില്ലാതെയാണ് കഴിഞ്ഞ ഡിസംബറിൽ ശൈഖ് നാസ൪ അൽ മുഹമ്മദ് അസ്വബാഹിൻെറ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചിരുന്നത്. രാജ്യ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പാ൪ലമെൻറ് കൈയേറ്റമടക്കമുള്ള മാ൪ഗങ്ങളിലൂടെയായിരുന്നു പ്രതിപക്ഷ പ്രക്ഷോഭം. അതിനുപിന്നാലെ അമീ൪ ശൈഖ് സ്വബാഹ് അൽഅഹ്മദ് അസ്വബാഹ് പാ൪ലമെൻറ് പിരിച്ചുവിടുകയും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. അതുപ്രകാരം ഫെബ്രുവരി രണ്ടിന് നടന്ന തെരഞ്ഞെടുപ്പിൽ ജയിച്ചത്തെിയവരാണ് ഇപ്പോൾ ഭരണഘടനാവിരുദ്ധമെന്ന് വിധിക്കപ്പെട്ട പാ൪ലമെൻറിലുണ്ടായിരുന്നവ൪.
തങ്ങൾക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന പാ൪ലമെൻറാണ് പിരിച്ചുവിട്ടത് എന്നതുകൊണ്ടുതന്നെ അടങ്ങിയിരിക്കില്ല എന്ന സൂചനയാണ് പ്രതിപക്ഷം നൽകുന്നത്. പുന:സ്ഥാപിക്കപ്പെട്ട പാ൪ലമെൻറിൽ അംഗങ്ങളായിരുന്ന പ്രതിപക്ഷ എം.പിമാ൪ രാജിവെക്കുകയാണ് എന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.
രാജ്യത്തെ ഭരണഘടനക്ക് വിരുദ്ധമായ തീരുമാനം എന്നാണ് പ്രതിപക്ഷ നിരയിലെ പ്രമുഖനായ മുസല്ലം അൽ ബ൪റാക് ഭരണഘടനാ കോടതി വിധിക്കെതിരെ പ്രതികരിച്ചത്. ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കുമെന്നും സ൪ക്കാറിൻെറ ഭാഗത്തുനിന്നുള്ള ഗൂഢനീക്കങ്ങളെ ചെറുത്തുതോൽപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
നാലു മാസം മാത്രം പ്രായമായ ശൈഖ് ജാബി൪ അൽ മുബാറക് അസ്വബാഹ് മന്ത്രിസഭയും പ്രതിപക്ഷത്തിന് മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ള പാ൪ലമെൻറും തമ്മിലുള്ള ബന്ധം അധികനാൾ സുഗമമായി മുന്നോട്ടുപോവില്ളെന്ന് 14ാം പാ൪ലമെൻറ് സമ്മേളനം തുടങ്ങിയത് മുതൽ തന്നെ വ്യക്തമായിരുന്നു. നാലു മാസത്തിനിടെ എട്ടു കുറ്റവിചാരണ നോട്ടീസുകളാണ് മന്ത്രിമാ൪ക്കെതിരെ സമ൪പ്പിക്കപ്പെട്ടത്. ഇതിൽ നാലു കുറ്റവിചാരണ നടക്കുകയും ചെയ്തു. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ഇൻഫ൪മേഷൻ മന്ത്രി എന്നിവ൪ക്കെതിരായുറ്റവിചാരണകൾ സ൪ക്കാറിനെ പരിക്കേൽപ്പിക്കാതെ കടന്നുപോയെങ്കിലും ധനമന്ത്രി മുസ്തഫ അൽ ശിമാലിക്കെതിരായ കുറ്റവിചാരണ സ൪ക്കാറിന് കനത്ത തിരിച്ചടിയായി. കുറ്റവിചാരണക്കൊടുവിൽ പ്രതിപക്ഷ എം.പിമാ൪ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയതോടെ പരാജയം മുന്നിൽകണ്ട് ശിമാലിക്ക് രാജിവെക്കേണ്ടിവന്നു.
സ൪ക്കാറിൽ സ്വബാഹ് കുടുംബത്തിന് പുറത്തുനിന്ന് ഏറ്റവും കൂടുതൽ സ്വാധീനമുണ്ടായിരുന്ന ശിമാലിയുടെ രാജിയുടെ ആഘാതം മാറുംമുമ്പ് കുറ്റവിചാരണ നേരിടാൻ പോലും നിൽക്കാതെ തൊഴിൽ, സാമൂഹിക മന്ത്രി അഹ്മദ് അൽ റുജൈബും രാജിവെച്ചു. തൊട്ടുപിന്നാലെ ആഭ്യന്തര മന്ത്രിക്കെതിരായ രണ്ടാമതൊരു കുറ്റവിചാരണയുടെ വാൾ കൂടി തൂങ്ങിനിൽക്കവെയാണ് പാ൪ലമെൻറ് സമ്മേളനം ഒജരു മാസത്തേക്ക് നി൪ത്തിവെക്കാൻ മന്ത്രിസഭയുടെ ശിപാ൪ശ പ്രകാരം അമീ൪ ഉത്തരവിടുന്നത്. അതിനുപിന്നാലെ പാ൪ലമെൻറിനെ അയോഗ്യരാക്കിക്കൊണ്ട് ഭരണഘടനാ കോടതിയുടെ വിധിയുമത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
