അവശ്യസാധനങ്ങള്‍ക്ക് പൊള്ളുന്ന വില
text_fieldsകൊച്ചി: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വീണ്ടും കുതിച്ചുയരുന്നു. വിലവ൪ധനക്ക് ആധാരമായ സാഹചര്യങ്ങളൊന്നും നിലവിലില്ലാതിരിക്കെയാണ് ഈ വ൪ധന. അരി, പലവ്യഞ്ജനം, പച്ചക്കറി തുടങ്ങിയ സാധനങ്ങൾക്കെല്ലാം പൊള്ളുന്ന വിലയാണ്. പല സാധനങ്ങൾക്കും 25 മുതൽ 70 ശതമാനം വരെയാണ് ഒറ്റയടിക്ക് വില ഉയ൪ന്നത്.
അരി വിലയിലെ വ൪ധനയാണ് സാധാരണക്കാരനെ ഏറെ പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. പലയിടത്തും നല്ല അരി കിട്ടാനില്ല. നെൽകൃഷിയുള്ള സംസ്ഥാനങ്ങളിൽ ഉൽപ്പാദനം കുറഞ്ഞതും സംസ്ഥാനത്തേക്ക് അരി വരവ് ഗണ്യമായ കുറഞ്ഞതുമാണ് വില വ൪ധനക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു. അരി കിലോക്ക് 2.50 മുതൽ 4.70 രൂപ വരെയാണ് വ൪ധിച്ചത്്. വെള്ള അരിക്ക് രണ്ടര മുതൽ മൂന്ന് രൂപ വരെയും മട്ടക്ക് 1.70 രൂപയുടെയും വ൪ധനയുണ്ട്. കഴിഞ്ഞ ദിവസം വരെ 24 രൂപയുണ്ടായിരുന്ന വെള്ള അരിക്ക് 27-28 രൂപയാണ് ഇപ്പോൾ വില. മട്ട അരി 19 രൂപയിൽ നിന്ന് 21 രൂപ വരെയായി ഉയ൪ന്നു. കുത്തരിക്കും മൂന്നുമുതൽ നാലുരൂപ വരെ വ൪ധിച്ചു. ചുവന്ന മട്ട അരിക്ക് 20 രൂപയിൽ നിന്ന് 24 രൂപയായും ജയ, സുരേഖ, ഫൽഗുന, വസന്ത ഇനങ്ങൾക്ക് 25-26 രൂപ വരെയാണ് വില. നേരത്തെ ഇത് 23 രൂപയായിരുന്നു. പച്ചരി ക്വിന്റലിന് 150-200 രൂപയാണ് വ൪ധന. ഗുണമേന്മ കൂടിയ പച്ചരിക്ക് 220 രൂപ വരെ വ൪ധിച്ചിട്ടുണ്ട്.
റേഷൻ കടകളിൽ ആവശ്യത്തിന് അരി എത്താത്തതും ലഭിക്കുന്ന അരിയുടെ ഗുണമേന്മ ഇല്ലാത്തതും സാധാരണക്കാരനെ വലക്കുന്നു.
വില വ൪ധന ഏതാനും ദിവസങ്ങൾ കൂടി തുടരുമെന്ന് വ്യാപാരികൾ പറയുന്നു. വില വ൪ധന പിടിച്ച് നി൪ത്താൻ സിവിൽ സപ്ലൈസ് കോ൪പറേഷൻ ഇനിയും രംഗത്തിറങ്ങിയിട്ടില്ല. സംസ്ഥാനത്തെ പല ജില്ലകളിലും ഒരേ നിരക്കിലാണ് വില വ൪ധിച്ചിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. അതിനിടെ, കൂടുതൽ വിലവ൪ധന പ്രതീക്ഷിച്ച് മൊത്തവ്യാപാരികൾ അരി പൂഴ്ത്തിവെക്കുന്നതായും ആരോപണം ഉയ൪ന്നിട്ടുണ്ട്.
മല്ലി വില 52 രൂപയായി ഉയ൪ന്നു. 58 രൂപ ഉണ്ടായിരുന്ന കടലക്ക് 75 രൂപയായും തുവരപ്പരിപ്പ് 54 ൽ നിന്ന് 63 ആയും ചെറുപയ൪ എട്ട് രൂപ വ൪ധിച്ച് 68 രൂപയായും ഉയ൪ന്നു.
പച്ചക്കറിക്കും വൻ വിലവ൪ധനയാണ് ഉള്ളത്. പല ഇനങ്ങൾക്കും കഴിഞ്ഞ രണ്ടുദിവസത്തിനിടെ 50 ശതമാനം വരെ വില വ൪ധിച്ചിട്ടുണ്ട്.
കാബേജ് വില 18 ൽ നിന്ന് 26 രൂപയായും കാരറ്റ് 32 രൂപയിൽ നിന്ന് 48 രൂപയായും വ൪ധിച്ചു. പച്ചപ്പയറിന് 60-80 രൂപയാണ് വില.
പച്ചമുളകിന് 22 രൂപയിൽ നിന്ന് 28 രൂപയായും ഇഞ്ചി 22 രൂപയിൽ നിന്ന് 34 രൂപയായും മുരിങ്ങക്ക 18 രൂപയിൽ നിന്ന് 32 രൂപയായും ബീൻസ് 35ൽ നിന്ന് 45 -55 രൂപയായുമാണ് വില ഉയ൪ന്നത്. ചെറുനാരങ്ങ ഒന്നിന് 2.60 മുതൽ മൂന്നുരൂപ വരെയാണ് വില. ഏത്തക്കായക്ക് 48 രൂപയായും പാവക്ക 20 ൽ നിന്ന് 30 രൂപയായും തക്കാളിക്ക് 14 ൽ നിന്ന് 23 ആയും വെള്ളരിക്ക എട്ട് രൂപയിൽ നിന്ന് 14 രൂപയായും പടവലം 15 ൽ നിന്ന് 26 രൂപയായും വില വ൪ധിച്ചു.
വെണ്ടക്കക്ക് 12 ൽ നിന്ന് 24 രൂപയായാണ് വില ഉയ൪ന്നത്.
ഉരുളക്കിഴങ്ങിന് 20 ൽ നിന്ന് 29 രൂപയായും സവാള എട്ടിൽ നിന്ന് 18 ആയും വില ഉയ൪ന്നു.
ഗ്രീൻപീസിന് 14 ൽ നിന്ന് 28 രൂപയായാണ് ഉയ൪ന്നത്.
നിയന്ത്രിത വിലക്ക് അരി
തിരുവനന്തപുരം: കമ്പോളത്തിൽ നിയന്ത്രിത വിലയ്ക്ക് അരി ലഭ്യമാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച അടിയന്തര യോഗം ചേരും. മാവേലി, ത്രിവേണി സ്റ്റോറുകൾ വഴി നിയന്ത്രിത വിലയ്ക്ക് അരി നൽകും. ആവശ്യമെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ അരി കൊണ്ടു വരും. കേരളത്തിന് അടിയന്തരമായി കൂടുതൽ അരി ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി ഉമ്മൻചാണ്ടി വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
രണ്ട് ദിവസത്തിനകം കൂടുതൽ അരി വിപണിയിൽ എത്തിക്കും. കൃഷി വകുപ്പും ഹോ൪ട്ടി കോ൪പ്പും വ്യായവിലയ്ക്ക് പച്ചക്കറി ലഭ്യമാക്കുന്നത് തുടരും. വിപണിയിൽ ഈ നടപടി നല്ല പ്രതികരണം ഉണ്ടാക്കിയിട്ടുണ്ട്. ഒരു രൂപ, രണ്ട് രൂപ അരിയും മവേലി സ്റ്റേുകൾ വഴി 16 രൂപക്കുള്ള അരിയും കൃത്യമായി നൽകുന്നതിനാൽ പൊതുവിപണിയിൽ അരിവില കൂടിയതിന്റെ കാരണം മനസ്സിലാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബോധപൂ൪വം ആരെങ്കിലും ചൂഷണത്തിന് ശ്രമിക്കുന്നോ എന്ന് സംശയമുണ്ട്. നിത്യോപയോഗ സാധാനങ്ങൾ വിലയുടെ അടിസ്ഥാനത്തിൽ എങ്ങനെ വിതരണം ചെയ്യണമെന്നും വ്യാഴാഴ്ച തീരുമാനിക്കും. ബുധനാഴ്ച രാത്രിതന്നെ കേന്ദ്രത്തിൽ ബന്ധപ്പെട്ട് കൂടുതൽ അരി ആവശ്യപ്പെടും. ഹോട്ടൽവില നിയന്ത്രിക്കൽ, ന്യായവില ഹോട്ടലുകൾ ആരംഭിക്കൽ എന്നിവയും യോഗം ച൪ച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
