ടി.പി, ഷുക്കൂര്‍ വധം: അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഒരുക്കാന്‍ നിര്‍ദേശം
text_fieldsകൊച്ചി: ടി.പി. ചന്ദ്രശേഖരൻ, ഷുക്കൂ൪ വധക്കേസുകൾ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥ൪ക്ക് മതിയായ സുരക്ഷ ഉറപ്പാക്കാൻ ആഭ്യന്തര വകുപ്പ് നി൪ദേശം നൽകി. കണ്ണൂ൪ എസ്.പി, കോഴിക്കോട് സിറ്റി പൊലീസ് കമീഷണ൪, കോഴിക്കോട് റൂറൽ എസ്.പി എന്നിവ൪ക്കാണ് നി൪ദേശം നൽകിയത്. വിവിധ തലങ്ങളിൽനിന്ന് ഭീഷണി ഉയ൪ന്ന സാഹചര്യത്തിലാണിത്. ഇരു കേസുകളുടെയും അന്വേഷണം ശക്തമായി മുന്നോട്ടുപോവുകയും പ്രതിസ്ഥാനത്ത് സി.പി.എമ്മിലെ പ്രമുഖരുടെ പങ്കാളിത്തം തെളിയുകയും ചെയ്ത സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിനുനേരെ ഭീഷണി ഉയ൪ന്നത്.
പാ൪ട്ടിയുടെ പ്രമുഖ൪ തന്നെ അന്വേഷണ സംഘത്തിനുനേരെ തിരിയുന്ന സാഹചര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനി൪വഹണത്തിനിടയിലും വീടുകളിലും സുരക്ഷ വേണമെന്നാണ് നി൪ദേശം. ഇവരുടെ കൃത്യനി൪വഹണത്തിന് തടസ്സമുണ്ടാക്കുന്ന നടപടികൾ ഏതുഭാഗത്തുനിന്നുണ്ടായാലും ശക്തമായി നേരിടണമെന്നും എസ്.പിമാരോട് പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്. ഇരു കേസുകളുടെയും അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥ൪ക്കുനേരെ ഭീഷണിയുണ്ടെന്ന് കഴിഞ്ഞ മാസം ഇന്റലിജൻസ് വിഭാഗം റിപ്പോ൪ട്ട് നൽകിയിരുന്നു.
അന്നുമുതൽ പ്രത്യേക സുരക്ഷാ സംവിധാനമുണ്ടെങ്കിലും പരസ്യമായി ഭീഷണി ഉയ൪ന്ന സാഹചര്യത്തിലാണ് കൂടുതൽ സുരക്ഷ ഏ൪പ്പെടുത്താൻ നി൪ദേശമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
