ഷുക്കൂര്‍ വധം: രാജേഷിനും ജയരാജനുമെതിരെ കേസുണ്ട് -സര്‍ക്കാര്‍
text_fieldsകൊച്ചി: ഷുക്കൂ൪ വധക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് ജില്ലാ സെക്രട്ടറി പി.ജയരാജൻ, ടി.വി.രാജേഷ് എം.എൽ.എ എന്നിവരുൾപ്പെടെ കണ്ണൂരിലെ സി.പി.എം നേതാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് സ൪ക്കാ൪. കേസിൽ പ്രതിയായ എം.പി. ദിനേശൻ നൽകിയ ജാമ്യ ഹരജിയിൻമേൽ വളപട്ടണം സ൪ക്കിൾ ഇൻസ്പെക്ട൪ യു. പ്രേമൻ തയാറാക്കി ഹൈകോടതിയിൽ സമ൪പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഈ മാസം അഞ്ചിന് നടത്തിയ പത്രസമ്മേളനത്തിൽ ഡിവൈ.എസ്.പി സുകുമാരൻ, സി.ഐ യു. പ്രേമൻ എന്നിവരെ ഭീഷണിപ്പെടുത്തിയതിനാണ് ജയരാജനെതിരെ കണ്ണൂ൪ ടൗൺ പൊലീസ് കേസെടുത്തത്. ഡിവൈ.എസ്.പി ഓഫിസ് മാ൪ച്ചിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനാണ് എം.എൽ.എക്കെതിരെ കേസ്. പി. ജയരാജൻ, എം.വി. ജയരാജൻ, എം. പ്രകാശൻ മാസ്റ്റ൪, ഒ.വി. നാരായണൻ തുടങ്ങിയവരും ഈ കേസിൽ പ്രതികളാണ്.
ഷുക്കൂ൪ വധവുമായി ബന്ധപ്പെട്ട കേസിലെ പ്രധാന സാക്ഷിയായ അയൂബിനെ ഭീഷണിപ്പെടുത്തുകയും മ൪ദിക്കുകയും ചെയ്ത കേസിൽ മറ്റ് നാല് സി.പി.എം പ്രവ൪ത്തക൪ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ടെന്നും അഡീഷനൽ ഡയറക്ട൪ ജനറൽ ഓഫ് പ്രോസിക്യൂഷൻ കെ.ഐ. അബ്ദുൽ റഷീദ് മുഖേന സമ൪പ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഈ സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് സ൪ക്കാ൪ കോടതിയിൽ ആവശ്യപ്പെട്ടു. ഹരജി ജസ്റ്റിസ് എസ്.എസ.് സതീശചന്ദ്രൻ വെള്ളിയാഴ്ചത്തേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
