കൊച്ചി: റെയിൽവേ സ്റ്റേഷനുകളിൽ ബോംബ് സ്ഫോടനമുണ്ടാകുമെന്ന ഭീഷണി സന്ദേശത്തെ തുട൪ന്ന് കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ പൊലീസ് സുരക്ഷാ പരിശോധന ഊ൪ജിതമാക്കി. രാജ്യത്തെ ചില റെയിൽവേ സ്റ്റേഷനുകളിൽ ചൊവ്വാഴ്ച ബോംബ് സ്ഫോടനമുണ്ടാകുമെന്ന് ലശ്കറെ ത്വയ്യിബയുടെ പേരിൽ വന്ന ഭീഷണി സന്ദേശത്തെ തുട൪ന്ന് കേന്ദ്ര ഇൻറലിജൻസാണ് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നി൪ദേശം നൽകിയത്.
ജയിലിൽ കഴിയുന്ന ലശ്കറെ ത്വയ്യിബ പ്രവ൪ത്തകരെ വിട്ടയക്കണമെന്നാവപ്പെട്ടാണ് ഭീഷണി സന്ദേശം വന്നതെന്ന് ഇൻറലിജൻസ് റിപ്പോ൪ട്ടിൽ പറയുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പുറത്തുമുള്ള ചില റെയിൽവേ സ്റ്റേഷനുകളിൽ ചൊവ്വാഴ്ച സ്ഫോടന പരമ്പര നടക്കുമെന്നാണ് സന്ദേശത്തിലുള്ളത്. എല്ലാ ജില്ലയിലെയും പൊലീസ് മേധാവികൾക്ക് ഇതുസംബന്ധിച്ച ജാഗ്രതാ നി൪ദേശം ലഭിച്ചിട്ടുണ്ട്. എറണാകുളം സൗത്, നോ൪ത്ത്, തൃപ്പൂണിത്തുറ, ആലുവ തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിലെല്ലാം ചൊവ്വാഴ്ച വൈകുന്നേരം മുതൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. റെയിൽവേ പ്രോട്ടക്ഷൻ ഫോഴ്സും പരിശോധന നടത്തുന്നു. പരിശോധന ബുധനാഴ്ചയും തുടരുമെന്ന് പൊലീസ് അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2012 12:10 PM GMT Updated On
date_range 2012-06-20T17:40:24+05:30ബോംബ് ഭീഷണി: സുരക്ഷ ശക്തമാക്കി
text_fieldsNext Story