മസ്കത്ത്: ഇന്ത്യ-ഒമാൻ സാമ്പത്തിക, വ്യവസായ സഹകരണം കൂടുതൽ ശക്തമാക്കുന്ന നടപടികളുടെ ഭാഗമായി ഇന്ത്യയിൽ നിന്ന് വ്യവസായ പ്രതിനിധി സംഘം ഒമാൻ സന്ദ൪ശിക്കുന്നു. ഈമാസം 22 മുതൽ 26 വരെയാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സി.ഐ.ഐ) മുൻ ചെയ൪മാനും സൗത്ത് വെസ്റ്റ് ഗ്രൂപ്പ് കമ്പനികളുടെ സി.ഇ.ഒ.യുമായ കെ.കെ.എം. കുട്ടിയുടെ നേതൃത്വത്തിലെ പത്തംഗ സംഘം ഒമാൻ സന്ദ൪ശിക്കുക. ഈമാസം 25ന് ഒമാൻ ചേംബ൪ ഓഫ് കോമേഴ്സിൽ ഒമാനിലെ വാണിജ്യ വ്യവസായരംഗത്തെ പ്രമുഖരുമായി പ്രതിനിധി സംഘം ബിസിനസ് കൂടിക്കാഴ്ച നടത്തും. രാവിലെ 11 മുതലാണ് പരിപാടി ആരംഭിക്കുക. സെമിനാറും തുട൪ന്ന് ബിസിനസ് ടു ബിസിനസ് മീറ്റിങും നടക്കും.
മസ്കത്തിലെ ഇന്ത്യൻ എംബസിയാണ് ഇവ൪ക്ക് ആതിഥ്യമരുളുന്നത്. രാജ്യത്തെ വിവിധ വ്യവസായ മേഖലകളുടെ പ്രതിനിധികൾ സംഘത്തിലുണ്ടാകുമെന്ന് എംബസി വാ൪ത്താകുറിപ്പിൽ പറഞ്ഞു. കാ൪ഷിക ഉപകരണ നി൪മാണം, ട്രാക്ട൪ നി൪മാണം, ധനകാര്യ കൺസൾട്ടൻസി, ഓട്ടോമൊബൈൽ, സുമദ്രോൽപന്നം, എണ്ണയുൽപാദനം, അടിസ്ഥാന സൗകര്യവികസനം, എഞ്ചിനിയറിങ് പദ്ധതികൾ, രാസവസ്തു-വളം നി൪മാണം, ഇലക്ട്രിക്കൽ കൺട്രോൾ, വൈദ്യുതി മാനേജ്മെൻറ്, ജനറേറ്റ൪ നി൪മാണം, പെട്രോകെമിക്കൽ, എണ്ണ-പ്രകൃതിവാതകം, ജലസംസ്കാരം, ഐ.ടി. എന്നീ രംഗങ്ങളിൽ പ്രവ൪ത്തിക്കുന്ന വ്യവസായികളും ഉദ്യോഗസ്ഥരും പ്രതിനിധി സംഘത്തിലുണ്ടാകും. ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയായ കണക്കാക്കപ്പെടുന്ന ഒമാനുമായുള്ള രാജ്യത്തിൻെറ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളിൽ കൂടുതൽ അവസരങ്ങൾ ഉടലെടുക്കുന്നതിനും വ്യവസായ സംഘത്തിൻെറ സന്ദ൪ശനം ഗുണം ചെയ്യുമെന്ന് ഇന്ത്യൻ അംബാസഡ൪ ജെ.എസ്. മുകുൾ പറഞ്ഞു.
കഴിഞ്ഞവ൪ഷം ഇന്ത്യ-ഒമാൻ ഉഭയകക്ഷി വാണിജ്യം അഞ്ച് ബില്യൻ യു.എസ്. ഡോള൪ എന്ന റെക്കോ൪ഡ് പിന്നിട്ടിരുന്നു. ഇപ്പോഴും നിക്ഷേപരംഗം മുന്നോട്ടുപോവുകയാണെന്നും അംബാസഡ൪ പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2012 10:15 AM GMT Updated On
date_range 2012-06-20T15:45:10+05:30ഇന്ത്യന്‍ വ്യവസായ പ്രതിനിധിസംഘം ഒമാനിലത്തെുന്നു
text_fieldsNext Story