60,000 റിയാലിന്‍െറ ചരക്ക് കടംവാങ്ങി റൂവിയിലെ മലയാളി വ്യാപാരി മുങ്ങിയെന്ന്
text_fieldsമസ്കത്ത്: റൂവിയിലെയും പരിസരത്തെയും വിവിധ മൊത്തവ്യാപാര സ്ഥാപനങ്ങളിൽ നിന്ന് 60,000 റിയാൽ വിലമതിക്കുന്ന ചരക്ക് കടമെടുത്ത് മലയാളി വ്യാപാരി മുങ്ങിയതായി പരാതി. 15 വ൪ഷമായി മസ്കത്തിലെ വാണിജ്യരംഗത്ത് പ്രവ൪ത്തിക്കുന്ന കൊല്ലം സ്വദേശി ചെല്ലപ്പൻ സുരേഷിനെയാണ് ഒരു മാസത്തിലേറെയായി കാണാനില്ളെന്ന് പണം ലഭിക്കാനുള്ളവ൪ റോയൽ ഒമാൻ പൊലീസിൽ പരാതി നൽകിയത്.
റൂവി ഹോണ്ട റോഡിൽ ഇലക്ട്രിക്കൽ, ഓട്ടോമോബൈൽ മെറ്റീരിയൽസ് സ്ഥാപനം നടത്തുകയായിരുന്നു ഇദ്ദേഹം. സ്ഥിരമായി മൊത്ത വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് സാമഗ്രികൾ കടമായി എടുത്ത് മറിച്ചു വിറ്റ് പണം കൃത്യമായി തിരിച്ചു നൽകിയിരുന്ന വ്യാപാരിയായിരുന്നു സുരേഷത്രെ. ചെക്ക് ഗാരൻറി നൽകിയാണ് ചിലരിൽ നിന്ന് ചരക്ക് എടുത്തിരുന്നതെങ്കിൽ ചില൪ വ൪ഷങ്ങളായുള്ള ബന്ധത്തിൻെറ അടിസ്ഥാനത്തിൽ വിശ്വാസത്തിലെടുത്തുമായിരുന്നു ഇടപാട്. ഒരുമാസം മുമ്പ് പൊടുന്നനെ കാണാതായ ഇയാൾ തിരിച്ചുവരുമെന്ന് വിശ്വാസിച്ചിരുന്നതിനാൽ പണം ലഭിക്കാനുള്ളവ൪ പരാതി നൽകാൻ വൈകി.
സുരേഷുമായി വ൪ഷങ്ങളുടെ ഇടപാടുള്ള തനിക്ക് 20,000 റിയാൽ കിട്ടാനുണ്ടെന്ന് അൽ ബാസി ബിൽഡിംഗ് മെറ്റീരിയൽ സ്ഥാപന ഉടമ സമീ൪ പറഞ്ഞു. സമീറാണ് പണം നഷ്ടപ്പെട്ട മറ്റു സ്ഥാപനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് പൊലീസിൽ പരാതി നൽകിയത്. സുരേഷ് മുങ്ങിയെന്ന വിവരം പരന്നതോടെ പണം ലഭിക്കാനുള്ള കൂടുതൽ പേ൪ രംഗത്ത് വന്നു.
സുരേഷിൻെറ തിരോധാനത്തിന് ഒപ്പം തന്നെ മസ്കത്തിലുണ്ടായിരുന്ന ഇദ്ദേഹത്തിൻെറ ഭാര്യയും കുഞ്ഞും നാട്ടിലേക്കു പോയത്രെ. ഇദ്ദേഹത്തിൻെറ ഭാര്യ ബീന റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്നു. ഭാര്യയും കുഞ്ഞും നാട്ടിലുണ്ടെങ്കിലും സുരേഷ് വീട്ടിലില്ളെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് വ്യാപാരികൾ പറഞ്ഞു.
അതിനിടെ സുരേഷ് ഒമാനിൽ തന്നെയുണ്ടെന്നും രാജ്യത്തിനു പുറത്തു പോയിട്ടില്ളെന്നും ചില൪ വിശ്വസിക്കുന്നു. ഇദ്ദേഹത്തിൻെറ പാസ്പോ൪ട്ട് ഒമാനിലുണ്ട് എന്നതാണ് ഇത്തരമൊരു അഭ്യൂഹത്തിന് ഹേതു. രാജ്യത്തിന് പുറത്തുപോയിട്ടുണ്ടെങ്കിൽ മറ്റേതെങ്കിലും പാസ്പോ൪ട്ടിലായിരിക്കുമെന്നും ഇവ൪ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
