Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഅബ്ബാസിയയിലെ...

അബ്ബാസിയയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം ആശാവഹം

text_fields
bookmark_border
അബ്ബാസിയയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം ആശാവഹം
cancel

കുവൈത്ത് സിറ്റി: അക്രമവും കവ൪ച്ചയും മാലിന്യ പ്രശ്നങ്ങളുമടക്കം എല്ലാവിധ വൃത്തികേടുകളുടെയും കേന്ദ്രമായി മാറിയിരിക്കുന്ന അബ്ബാസിയ മേഖലയെ ശുദ്ധീകരിച്ചെടുക്കാനുള്ള ശ്രമം തുടങ്ങിയത് പ്രദേശവാസികൾക്ക് ആശ്വാസമാവുന്നു. മലയാളികൾ തിങ്ങിപ്പാ൪ക്കുന്ന അബ്ബാസിയ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മലയാളി സാമൂഹിക പ്രവ൪ത്തക൪ തന്നെ ഇറങ്ങിത്തിരിച്ചിരിക്കുന്നതാണ് പ്രത്യാശ പകരുന്നത്.
അബ്ബാസിയയിലെ പ്രശ്നങ്ങൾ ഇന്ത്യൻ എംബസിയുടെയും അതുവഴി കുaൈവത്ത് അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപവൽകൃതമായ കോ൪ഡിനേഷൻ കമ്മിറ്റി ഓഫ് ഇന്ത്യൻ അസോസിയേഷൻസ് മുൻകൈയടുത്താണ് പരിഹാരത്തിന് ശ്രമം തുടങ്ങിയിരിക്കുന്നത്. ഒറ്റയടിക്ക് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാവില്ല എന്ന തിരിച്ചറിവിൽ പടിപടിയായി വിഷയങ്ങൾ ഏറ്റെടുക്കുയും അത് എംബസിയുടെ സഹായത്തോടെ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരികയുമാണ് കമ്മിറ്റിയുടെ ലക്ഷ്യമെന്ന് കോ൪ഡിനേഷൻ കമ്മിറ്റി കൺവീന൪ ജോയ് മുണ്ടക്കാട്ട് വ്യക്തമാക്കി. അതിൻെറ ആദ്യ പടിയെന്ന നിലയിലാണ് കഴിഞ്ഞ ദിവസത്തെ ഫ൪വാനിയ ഗവ൪ണറേറ്റ് റോഡ് മെയിൻറനൻസ് ഡിപ്പാ൪ട്ടുമെൻറ് ആൻറ് സാനിറ്ററി നെറ്റ്വ൪ക്സ് ഡയറട്ക൪ എഞ്ചിനീയ൪ ഈദ് സമാൻ അൽ മുതൈരിയുടെ സന്ദ൪ശനത്തെ കാണേണ്ടതെന്നും തുട൪ നടപടികൾ പിന്നാലെയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
ആദ്യഘട്ടമായി മേഖലയിലെ അഴുക്കുചാൽ സംവിധാനങ്ങൾ കാര്യക്ഷമമാക്കാനാണ് മുൻഗണന നൽകുന്നത്. നിലവിലെ അവസ്ഥ വിലയിരുത്തുന്നതിനായിരുന്നു അൽ മുതൈരിയുടെ സന്ദ൪ശനം. കോ൪ഡിനേഷൻ കമ്മിറ്റി അംഗങ്ങളുമൊത്ത് വിവിധ സ്ഥലങ്ങൾ സന്ദ൪ശിച്ച അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തി. ഇതിനുമുമ്പ് കോ൪ഡിനേഷൻ കമ്മിറ്റിയുടെ ശ്രമഫലമായി ഇന്ത്യൻ എംബസി കോൺസുല൪ ബി.കെ. ഉപാധ്യായയുടെ നേതൃത്വത്തിൽ ഫ൪വാനിയ ഗവ൪ണറേറ്റിലെ ഉദ്യോഗസ്രെ സന്ദ൪ശിച്ച സംഘം വിഷയത്തിൻെറ ഗൗരവം ബോധ്യപ്പെടുത്തിയിരുന്നു. അതിൻെറ കൂടി ഫലമായിരുന്നു അൽ മുതൈരിയുടെ സന്ദ൪ശനം.
അഴുക്കുചാൽ സംവിധാനം പരിഷ്കരിക്കുന്നതിനുള്ള പദ്ധതി ഗവ൪ണറേറ്റ് അധികൃത൪ ആവിഷ്കരിച്ചുകൊണ്ടിരിക്കുയാണെന്നറിയിച്ച അൽ മുതൈരി താലക്കാലിക പരിഹാരമായി മേഖലയുടെ വിവിധയിടങ്ങളിൽ സക്കിങ് മോട്ടോറുകൾ സ്ഥാപിക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. അതോടൊപ്പം അഴുക്കുചാലുകൾ മാലിന്യകേന്ദ്രങ്ങാവാതിരിക്കാൻ പ്രദേശവാസികൾ തന്നെയാണ് ശ്രദ്ധിക്കേണ്ടതെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. അഴുക്കുചാലുകളിൽ വൻതോതിൽ കിടക്ക, തലയണ എന്നിവയുടെ അവശിഷ്ടങ്ങളും കാ൪പറ്റ് കഷ്ണങ്ങളും മറ്റു സാധനങ്ങളുമൊക്കെ കണ്ടത്തെിയിരുന്നു. കൂടാതെ പലയിടത്തും വ൪ക്ക്ഷോപ്പുകളിൽനിന്നും പെയിൻറിങ് ഷോപ്പുകളിൽനിന്നുമൊക്കെയുമുള്ള അവശിഷ്ടങ്ങളുമുണ്ട്.
ഇതോടൊപ്പം മേഖലയിലെ അനധികൃത താമസക്കാരുടെ ബാഹുല്യവും അഴുക്കുചാൽ സംവിധാനത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. മിക്ക ഫ്ളാറ്റുകൾക്കും ശരിയായ ഡ്രൈയിനേജ് സംവിധാനമുണ്ടെങ്കിലും അനധികൃത താമസക്കാ൪ തിങ്ങിത്താമസിക്കുന്നയിടങ്ങളിൽ മിക്കതും നിയമവിരുദ്ധ താമസകേന്ദ്രങ്ങളായതിനാൽ അവിടങ്ങളിലൊന്നും തന്നെ ശരിയായ അഴുക്കുചാൽ സംവിധാനങ്ങളില്ല.
ഏതായാലും ഗവ൪ണറേറ്റ് ഉന്നത ഉദ്യോഗസ്ഥൻ നേരിട്ട് പരിശോധനക്കത്തെിയതോടെ പ്രശ്ന പരിഹാരമുണ്ടാവുമെന്ന ആശ്വാസത്തിലാണ് പ്രദേശവാസികൾ. ഒരു മാസത്തിനകം ഒരിക്കൽ കൂടി സംഘം പരിശോധനക്ക് എത്തുമെന്നാണ് സൂചന. ഒന്നോ രണ്ടോ സന്ദ൪ശനങ്ങളിലും പേരിനൊരു നടപടിയിലുമൊതുങ്ങാതെ നിരന്തര ശ്രദ്ധ വിഷയത്തിലുണ്ടാവണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രദേശത്ത മറ്റൊരു പ്രധാന പ്രശ്നമായ പിടിച്ചുപറിയും കവ൪ച്ചയും മറ്റു അക്രമ സംഭവങ്ങളും ശമിപ്പിക്കാനാവശ്യമായ നടപടികളാണ് അധികൃതരുടെ ഭാഗത്തുനിന്ന് പ്രദേശവാസികൾ പ്രതീക്ഷിക്കുന്ന അടിയന്തര പ്രാധാന്യമുള്ള മറ്റൊരു നീക്കം. ഇതിനും കോ൪ഡിനേഷൻ കമ്മിറ്റി തുടക്കമിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗവ൪ണറേറ്റിലെ പൊലീസ് മേധാവിയുമായി ച൪ച്ച നടത്തിയിരുന്നതായും ഉടൻ തുട൪ നടപടികളുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും ജോയ് മുണ്ടക്കാട്ട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story