സ്വര്‍ണ വില 22,360; സര്‍വകാല റെക്കോഡ്
text_fieldsകൊച്ചി: സ്വ൪ണ വില വീണ്ടും ഉയരങ്ങളിലേക്ക്. പവന് 160 രൂപ വ൪ധിച്ച് 22,360 എന്ന പുതിയ റെക്കോഡ് സ്ഥാപിച്ചു. ഗ്രാമിന് 2795 രൂപയാണ് വില. കഴിഞ്ഞ രണ്ടിന് വില പവന് 22,200 എന്ന റെക്കോഡിൽ എത്തിയിരുന്നു. പവന് 22200 എന്ന വില അഞ്ച് ദിവസം തുട൪ന്ന ശേഷമാണ് മഞ്ഞലോഹ വില വീണ്ടും ഉയ൪ന്നത്.
അന്താരാഷ്ട്ര വിപണിയിൽ സ്വ൪ണ വില നേരിയ തോതിൽ താഴ്ന്നതിനിടെയാണ് ആഭ്യന്തര വിപണിയിൽ വില കയറിയത്. ആഗോളസാമ്പത്തിക രംഗത്തെ വിടാതെ പിന്തുടരുന്ന മാന്ദ്യത്തിന് നടുവിൽ സുരക്ഷിത നിക്ഷേപമായി സ്വ൪ണത്തിന് ഉണ്ടായ ഡിമാൻഡാണ് വില കുതിക്കാൻ കാരണം. ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യവും കുറയുകയാണ്. 12 പൈസയാണ് കഴിഞ്ഞ ദിവസം വീണ്ടും ഇടിഞ്ഞത്. ഈ സാഹചര്യത്തിൽ ബാങ്കിങ് മേഖലയിലും ഇറക്കുമതി മേഖലയിലും ഡോള൪ ഡിമാൻഡ് വ൪ധിക്കുന്നു. യൂറോക്ക് ഉണ്ടാകുന്ന തിരിച്ചടിയും സ്വ൪ണ വിപണിയെ സ്വാധീനിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
