ടി.പിക്ക് വധഭീഷണിയുണ്ടെന്ന് കോടിയേരിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു -തിരുവഞ്ചൂര്‍
text_fieldsതിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന് സി.പി.എം പ്രവ൪ത്തകരിൽനിന്ന് വധഭീഷണിയുണ്ടെന്ന് മുൻ സ൪ക്കാറിൻെറ കാലത്ത് ഇൻറലിജൻസ് വിഭാഗം അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് റിപ്പോ൪ട്ട് നൽകിയിരുന്നെന്ന് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു. അതേസമയം, പൊലീസ്, ജയിൽ വകുപ്പുകളിലേക്ക് നടന്ന ധനാഭ്യ൪ഥന ച൪ച്ചക്ക് മന്ത്രി മറുപടി പറയുന്നതിനിടെ സി.പി.എമ്മിനെതിരെ ഇൻറലിജൻസ് രേഖയിൽ ഇല്ലാത്ത പദപ്രയോഗം നടത്തിയെന്നാരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
വധഭീഷണി ഉണ്ടായിരുന്നിട്ടും ചന്ദ്രശേഖരന് സുരക്ഷ നൽകാതിരുന്നതിന് കാരണം എന്താണെന്ന പ്രതിപക്ഷവിമ൪ശത്തിന് മറുപടി പറയുന്നതിനിടെയാണ് മുൻ സ൪ക്കാറിൻെറ കാലത്ത് നൽകിയിരുന്ന ഇൻറലിജൻസ് റിപ്പോ൪ട്ട് മന്ത്രി വായിച്ചത്. സി.പി.എം പ്രവ൪ത്തകരിൽനിന്ന് വധഭീഷണി ഉണ്ടെന്ന് റിപ്പോ൪ട്ടുണ്ടായിട്ടും മുൻ സ൪ക്കാ൪ സുരക്ഷ നൽകിയില്ല. റിപ്പോ൪ട്ട് ഇല്ളെന്ന് കോടിയേരിക്ക് നിഷേധിക്കാമോയെന്ന് മന്ത്രി ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. തനിക്ക് സുരക്ഷ ആവശ്യമില്ളെന്ന് കോഴിക്കോട് റൂറൽ എസ്.പിയോട് ചന്ദ്രശേഖരൻ നേരിട്ട് പറഞ്ഞിരുന്നതിനാലാണ് യു.ഡി.എഫ് സ൪ക്കാ൪ സുരക്ഷ ഒരുക്കാതിരുന്നതെന്നും മന്ത്രി വിശദീകരിച്ചു. ഇൻറലിജൻസ് റിപ്പോ൪ട്ട് വായിച്ചശേഷം വിശദീകരിക്കുന്നതിനിടെ, സി.പി.എം ഗുണ്ടകളിൽനിന്ന് ചന്ദ്രശേഖരന് വധഭീഷണി ഉണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ഇതിൽ പ്രതിഷേധിച്ച പ്രതിപക്ഷം, മറുപടി പൂ൪ത്തീകരണത്തിന് കാത്തുനിൽക്കാതെ സഭ വിട്ടു.
പൊലീസ് ഉദ്യോഗസ്ഥരെ എളമരം കരീം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചപ്പോഴും പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിപക്ഷാംഗങ്ങൾ ഒന്നടങ്കം സഭയുടെ മുൻനിരയിലത്തെി പ്രതിഷേധിച്ചെങ്കിലും സ്പീക്കറുടെ നിരന്തര അഭ്യ൪ഥനയെ തുട൪ന്ന് പിന്തിരിഞ്ഞു. തുട൪ന്നായിരുന്നു ബഹിഷ്കരണം.റിമോട്ട് കൺട്രോൾവഴി അന്വേഷണം മാറ്റിമറിക്കുന്നത് സ൪ക്കാ൪ നയമല്ല. എത്ര വിരട്ടിയാലും അന്വേഷണ തീരുമാനത്തിൽനിന്ന് പിന്നോട്ടുപോകില്ല്ള. താൻ ജാതിപറഞ്ഞ് സ്ഥാനം പിടിക്കാൻ നടക്കുന്നയാളല്ളെന്നും തിരുവഞ്ചൂ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
