പൈലറ്റ് സമരം: ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പൈലറ്റുമാരുടെ സമരത്തത്തെുട൪ന്ന് ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലത്തെിക്കാൻ ചാ൪ട്ടേഡ് വിമാനസ൪വീസ് ആരംഭിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ അറിയിച്ചു. വിദേശരാജ്യങ്ങളിൽ മലയാളികൾക്കനുഭവപ്പെടുന്ന പ്രയാസങ്ങൾ സംബന്ധിച്ച എ.എം. ആരിഫിൻെറ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സമരത്തെ തുട൪ന്ന് എയ൪ ഇന്ത്യ ടിക്കറ്റ് തുക തിരികെനൽകിയിട്ടുണ്ട്. മറ്റ് കമ്പനികളുടെ ടിക്കറ്റുകളും ലഭ്യമാക്കി. എന്നാൽ ഇത് പരിഹാരമല്ല. ഇക്കാര്യങ്ങൾ പ്രധാനമന്ത്രി, വ്യോമയാന മന്ത്രി എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില പുതുതലമുറ ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും സുതാര്യമല്ലാത്ത തരത്തിൽ നിക്ഷേപങ്ങൾ സ്വീകരിച്ച് ഇടപാടുകാരെ വഞ്ചിക്കുന്നുണ്ടെങ്കിലും നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ളെന്ന് മന്ത്രി കെ.എം.മാണി അറിയിച്ചു. ബാങ്കുകളെയും ഇൻഷുറൻസ് കമ്പനികളെയും നിയന്ത്രിക്കാൻ കേന്ദ്രത്തിന് മാത്രമാണ് അധികാരം. എന്നാൽ, നിക്ഷേപക൪ കബളിപ്പിക്കപ്പെട്ടാൽ പൊലീസിന് കേസെടുക്കാം. ഗുണ്ടകളെ വിട്ട് വിരട്ടിയാലും ക്രിമിനൽ കേസെടുക്കാം. ജോസഫ് വാഴക്കൻെറ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
