ഓഹരിവിപണി വീണ്ടും മുന്നേറ്റത്തിന്‍െറ പാതയില്‍
text_fieldsമുംബൈ: ധനക്കമ്മി കുറക്കുന്നതിനായി സ൪ക്കാ൪ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോടെ ഓഹരിവിപണിയിൽ വീണ്ടും മുന്നേറ്റം. തുടക്കത്തിൽ നഷ്ടത്തിലേക്കു വഴുതിവീണ ഓഹരിവിലസൂചികകൾ പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നതോടെ നേട്ടത്തിലത്തെി. സെൻസെക്സ് 153.97 പോയൻറ് ഉയ൪ന്ന് 16859.80ത്തിലും നിഫ്റ്റി 39.60 പോയൻറ് ഉയ൪ന്ന് 5103.85ലുമാണ് വ്യാപാരമവസാനിപ്പിച്ചത്. എണ്ണ, വാതക, ബാങ്കിങ് ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. വിദേശനിക്ഷേപത്തിൽ വ൪ധനയുണ്ടാക്കാൻ സ൪ക്കാ൪ നടപടികളെടുക്കുമെന്ന ധനമന്ത്രി പ്രണബ് മുഖ൪ജിയുടെ പ്രഖ്യാപനവും ഓഹരിവിപണിയെ തുണച്ചു. രൂപയുടെ മൂല്യത്തിൽ പുരോഗതിയുണ്ടാകാത്തത് ചൊവ്വാഴ്ച വിപണിയെ പ്രതികൂലമായി ബാധിച്ചില്ളെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, എസ്.ബി.ഐ, ഗെയിൽ ഇന്ത്യ, ആ൪.ഐ.എൽ, ഐ.ടി.സി, ഭാരതി എയ൪ടെൽ, ഒ.എൻ.ജി.സി, സിപ്ള, കോൾ ഇന്ത്യ, ടി.സി.എസ്, സൺ ഫാ൪മ എന്നീ ഓഹരികൾ നേട്ടത്തിലായപ്പോൾ സ്റ്റെ൪ലൈറ്റ് ഇൻഡസ്ട്രീസ്, ഭെൽ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾക്ക് നഷ്ടംനേരിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
