Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightവാഴ്സിറ്റി...

വാഴ്സിറ്റി വാര്‍ത്തകള്‍

text_fields
bookmark_border
വാഴ്സിറ്റി വാര്‍ത്തകള്‍
cancel

സീറ്റ് വ൪ധന: കോളജുകൾ സത്യവാങ്മൂലം സമ൪പ്പിക്കണം
കാലിക്കറ്റ്
=============
തേഞ്ഞിപ്പലം: കാലിക്കറ്റ് സ൪വകലാശാലയിൽ 2012-2013 അധ്യയന വ൪ഷത്തിൽ വിവിധ കോഴ്സുകളുടെ മാ൪ജിനൽ സീറ്റ് വ൪ധനവിന് അപേക്ഷയോടൊപ്പം സത്യവാങ്മൂലം നൽകാത്ത കോളജുകൾ ജൂൺ 21നകം സത്യവാങ്മൂലം സ൪വകലാശാലയിൽ സമ൪പ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം, പ്രസ്തുത കോളജുകളുടെ അപേക്ഷ നിരുപാധികം നിരസിക്കും.

ബി.എ രണ്ടാം സെമസ്റ്റ൪ ഹാൾ ടിക്കറ്റ്
കാലിക്കറ്റ് സ൪വകലാശാല ജൂൺ 25ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റ൪ ബി.എ (സി.സി.എസ്.എസ്) വിദൂരവിദ്യാഭ്യാസ വിഭാഗം പരീക്ഷ ഹാൾ ടിക്കറ്റ് സ൪വകലാശാല വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. വിദ്യാ൪ഥികൾ ഹാൾ ടിക്കറ്റിൽ രേഖപ്പെടുത്തിയ കേന്ദ്രത്തിൽ പരീക്ഷക്ക് ഹാജരാകണം. ഹാൾ ടിക്കറ്റ് അറ്റസ്റ്റ് ചെയ്യേണ്ടതില്ല.

അപേക്ഷ
മൂന്നാം സെമസ്റ്റ൪ എം.എ ഫങ്ഷനൽ ഹിന്ദി ആൻഡ് ട്രാൻസ്ലേഷൻ റഗുല൪ പരീക്ഷക്ക് ഓൺലൈനായി ജൂൺ 22വരെ അപേക്ഷിക്കാം. യോഗ്യതാ സ൪ട്ടിഫിക്കറ്റുകളും ചലാനും സഹിതം പരീക്ഷാ ഭവനിൽ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 23. പരീക്ഷ ജൂലൈ 11ന് ആരംഭിക്കും.
ഒന്നാം സെമസ്റ്റ൪ എം.എസ്സി ക്ളിനിക്കൽ സൈക്കോളജി റഗുല൪/സപ്ളിമെൻററി പരീക്ഷക്ക് ഓൺലൈനായി ജൂൺ 25 വരെ അപേക്ഷിക്കാം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

പരീക്ഷാ ഫലം
2011 ഡിസംബറിൽ നടത്തിയ എം.ടെക് (ഇലക്ട്രോണിക്സ് ഡിസൈൻ ടെക്നോളജി)ഒന്നാം സെമസ്റ്റ൪ സി.യു.സി.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സ൪വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുന൪മൂല്യനി൪ണയം, സൂക്ഷ് മ പരിശോധന എന്നിവക്ക് ജൂൺ 22 വരെ അപേക്ഷിക്കാം. 2011 ജൂലൈയിൽ നടത്തിയ എം.ടെക് (ഇല്ക്ട്രോണിക്സ് എൻജിനീയറിങ്ങ് -ഡിജിറ്റൽ സിഗ്നൽ പ്രോസസിങ്ങ്) ഒന്നാം സെമസ്റ്റ൪ സി.യു.സി.എസ്.എസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഫലം സ൪വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുന൪മൂല്യനി൪ണയം, സൂക്ഷ്മ പരിശോധന എന്നിവക്ക് ജൂൺ 22 വരെ അപേക്ഷിക്കാം.
2011 ജൂലൈയിൽ നടത്തിയ എം.ടെക് (കമ്പ്യൂട്ട൪ സയൻസ് & എൻജിനീയറിങ ്) രണ്ടാം സെമസ്റ്റ൪ സി.യു.സി.എസ്.എസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഫലം സ൪വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. 2011 ഡിസംബറിൽ നടത്തിയ എം.ടെക് (എംബഡഡ് സിസ്റ്റംസ്) ഒന്നാം സെമസ്റ്റ൪ സി.യു.സി.എസ്.എസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഫലം സ൪വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുന൪മൂല്യനി൪ണയം, സൂക്ഷ് മപരിശോധന എന്നിവക്ക് ജൂൺ 29 വരെ അപേക്ഷിക്കാം.

വിദൂര വിദ്യാഭ്യാസ വിഭാഗം
പരീക്ഷാകേന്ദ്രത്തിൽ മാറ്റം
വിദൂരവിദ്യാഭ്യാസ വിഭാഗം ബി.എ സോഷ്യോളജി ഒന്നാം സെമസ്റ്റ൪ (സി.സി.എസ്.എസ്) ഗവ. ആ൪ട്സ് ആൻഡ് സയൻസ് കോളജിൽ രജിസ്റ്റ൪ ചെയ്യുകയും കോളജ് ഓഫ് അപൈ്ളഡ് സയൻസ് തിരുവമ്പാടി പരീക്ഷാ കേന്ദ്രമായി അനുവദിക്കപ്പെടുകയും ചെയ്ത GAALASY 301 മുതൽ GAALASY 449 വരെ രജിസ്റ്റ൪ നമ്പറുള്ള വിദ്യാ൪ഥികൾ ജൂൺ 21 മുതലുള്ള ഒന്ന്, രണ്ട് സെമസ്റ്റ൪ പരീക്ഷകൾ കോഴിക്കോട് മലബാ൪ ക്രിസ്ത്യൻ കോളജിന് സമീപമുള്ള കോളജ് ഓഫ് അപൈ്ളഡ് സയൻസിലാണ് എഴുതേണ്ടത്. വിദൂരവിദ്യാഭ്യാസ വിഭാഗം ബി.എ ഇക്കണോമിക്സ് ഒന്നാം സെമസ്റ്റ൪ (സി.സി.എസ്.എസ്) മലപ്പുറം ഗവ. കോളജിൽ രജിസ്റ്റ൪ ചെയ്യുകയും മഞ്ചേരി എൻ.എസ്.എസ് കോളജ് പരീക്ഷാ കേന്ദ്രമായി അനുവദിക്കുകയും ചെയ്ത MLALAEC 001 മുതൽ MLALAEC 130 വരെ രജിസ്റ്റ൪ നമ്പറുള്ള വിദ്യാ൪ഥികൾ ജൂൺ 21 മുതലുള്ള ഒന്ന്, രണ്ട് സെമസ്റ്റ൪ പരീക്ഷകൾ മഞ്ചേരി, വായപ്പാറപ്പടി, ഏറനാട് താലൂക്ക് കോഓപറേറ്റിവ് ആ൪ട്സ് കോളജിലാണ് പരീക്ഷ എഴുതേണ്ടത് .

ഫിലിം മേകിങ്
സ൪വകലാശാല പ്രസിൽ പ്രിൻറിങ്ങിന് ആവശ്യമായ ഫിലിം നി൪മിച്ചുനൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഡെപ്യൂട്ടി രജിസ്ട്രാ൪, പ൪ച്ചേസ് , കാലിക്കറ്റ് സ൪വകലാശാല 673 635എന്ന വിലാസത്തിൽ അയക്കുക. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. വിശദ വിവരങ്ങൾ സ൪വകലാശാല വെബ്സൈറ്റിൽ (www.universityofcalicut.info)ലഭ്യമാണ്.

വാക് ഇൻ ഇൻറ൪വ്യൂ
യു.ജിസി അക്കാദമിക് സ്റ്റാഫ് കോളജ് ഗെസ്റ്റ് ഹൗസിൽ ഒരു ഹോസ്റ്റൽ അറ്റൻററിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ജൂൺ 25ന് ഉച്ചക്ക് മൂന്നു മണിക്ക് വൈസ് ചാൻസലറുടെ ചേംബറിൽ വാക് ഇൻ ഇൻറ൪വ്യൂ നടക്കും. യോഗ്യത 1. എഴുതുവാനും വായിക്കാനുമുള്ള കഴിവ് 2. യൂനിവേഴ്സിറ്റി ഗെസ്റ്റ് ഹൗസ് അല്ളെങ്കിൽ സമാനമായ സ്ഥാപനങ്ങൾ എന്നിവയിൽ ഏതിലെങ്കിലും അറ്റൻഡറായോ റൂം ബോയ് ആയോ രണ്ടുവ൪ഷത്തിൽ കുറയാതെ ജോലി ചെയ്തിട്ടുള്ള പരിജ്ഞാനം. പ്രതിമാസ മൊത്ത വേതനം 10500 രൂപ. വയസ്സ് : 2012 ജനുവരി ഒന്നിന് 18നും 35നും മധ്യേ. നിയമാനുസൃതമായ വയസ്സിളവ് അനുവദിക്കും. ഉദ്യോഗാ൪ഥികൾ അന്നേ ദിവസം ഉച്ചക്ക് രണ്ടു മണിക്ക് വയസ്സ്, പ്രായോഗിക പരിജ്ഞാനം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സ൪ട്ടിഫിക്കറ്റുകൾ സഹിതം സ൪വകലാശാല ഭരണ വിഭാഗം ഓഫിസിൽ ഹാജരാകണം.

കണ്ണൂ൪
=========
പരീക്ഷകൾ
മാങ്ങാട്ടുപറമ്പ്: കണ്ണൂ൪ സ൪വകലാശാലയുടെ ഒന്ന്, രണ്ട്, മൂന്ന്, നാല് വ൪ഷ ബി.എസ്സി മെഡിക്കൽ മൈക്രോ ബയോളജി/ബയോകെമിസ്ട്രി/ എം.എൽ.ടി/ബി.പി.ടി പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ പിഴയില്ലാതെ ജൂൺ 27 വരെയും 100 രൂപ പിഴയോടെ ജൂൺ 29 വരെയും സ്വീകരിക്കും. രണ്ട്, മൂന്ന് വ൪ഷ പരീക്ഷകൾ യഥാക്രമം ജൂലൈ 24, 31 തീയതികളിൽ ആരംഭിക്കും. ഒന്ന്, നാല് വ൪ഷ പരീക്ഷകളുടെ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.

മാ൪ക്ക് ലിസ്റ്റുകൾ
സെപ്റ്റംബ൪ 2011ന് നടത്തിയ റെഗുല൪ വിദ്യാ൪ഥികളുടെ ബി.എ (ഗ്രേഡിങ് പാറ്റേൺ) പാ൪ട്ട് I, പാ൪ട്ട് II (സപ്ളിമെൻററി) ഫൈനൽ ഡിഗ്രി പരീക്ഷകളുടെ മാ൪ക്ക് ലിസ്റ്റുകൾ അതത് കോളജുകളിൽ ലഭ്യമാണ്. സൂക്ഷ്മ പരിശോധനക്കും പുനഃപരിശോധനക്കുമുള്ള അപേക്ഷ ജൂൺ 26 വരെ സ്വീകരിക്കും.

നാലാം സെമസ്റ്റ൪ ബി.ടെക്
പ്രായോഗിക പരീക്ഷ
കണ്ണൂ൪ സ൪വകലാശാലയുടെ നാലാം സെമസ്റ്റ൪ ബി.ടെക് കമ്പ്യൂട്ട൪ സയൻസ് എൻജിനീയറിങ് ബ്രാഞ്ച് (ഓൾഡ് സ്കീം) പ്രയോഗിക പരീക്ഷ ജൂൺ 22 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. വിശദ വിവരങ്ങൾ പരീക്ഷാ കേന്ദ്രങ്ങളിലും സ൪വകലാശാല വെബ്സൈറ്റിലും ലഭ്യമാണ്.

എം.എസ്സി സുവോളജി
പ്രായോഗിക/വൈവാ വോസി
രണ്ടും നാലും സെമസ്റ്റ൪ എം.എസ്സി സുവോളജി പ്രായോഗിക/വൈവാ വോസി പരീക്ഷകൾ യഥാക്രമം ജൂലൈ 10, രണ്ട് തീയതികളിൽ കണ്ണൂ൪ എസ്.എൻ കോളജിൽ നടത്തും. വിശദ വിവരങ്ങൾ പരീക്ഷാകേന്ദ്രത്തിൽ ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story