സഞ്ചാരികളെ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍
text_fieldsകൊച്ചി: അമിത ചാ൪ജ് ഈടാക്കിയത് ചോദ്യം ചെയ്ത അന്യ സംസ്ഥാന വിനോദ സഞ്ചാരസംഘത്തെ മ൪ദിച്ച സംഭവത്തിൽ നാല് ഓട്ടോറിക്ഷാ ഡ്രൈവ൪മാ൪ കീഴടങ്ങി. കമ്പിവടി ഉൾപ്പെടെ ആയുധങ്ങളുമായി ഇവരെ മ൪ദിക്കുന്ന രംഗം പൊലീസിൻെറ ഒളികാമറയിൽ പതിഞ്ഞിരുന്നു.
മുഖ്യപ്രതി എറണാകുളം കൊച്ചുകടവന്ത്ര അമലാപുരം വീട്ടിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി സൂര്യ (24), മട്ടാഞ്ചേരി മംഗലശേരി വീട്ടിൽ നൗഷാദ് (41), എറണാകുളം കതൃക്കടവ് എ.പി. വ൪ക്കി നഗറിൽ രാഘവൻ (24), മുളവുകാട് തെരുവിൽപറമ്പ് രാജേഷ് (32) എന്നിവരാണ് കീഴടങ്ങിയത്. മൂന്നാ൪ അടക്കമുള്ള സ്ഥലങ്ങൾ സന്ദ൪ശിച്ച ശേഷം എറണാകുളം നോ൪ത്തിൽ നിന്ന് മൂന്ന് ഓട്ടോകളിലായി കെ.എസ്.ആ൪.ടി.സി സ്റ്റാൻഡിൽ വന്നിറങ്ങിയ ന്യൂദൽഹി റാണിബാഗ് സ്വദേശി പ്രേം മൽഹോത്ര (40), ഭാര്യ രാജി വ൪ഗീസ് (34), ഇവരുടെ മകൻ യദീൻ മൽഹോത്ര (17) എന്നിവരുൾപ്പെടുന്ന സംഘത്തിന് നേരെയായിരുന്നു അതിക്രമം. മേയ്11 നായിരുന്നു സംഭവം. രാജി വ൪ഗീസ് സെൻട്രൽ പൊലീസിന് നൽകിയ പരാതിയത്തെുട൪ന്നാണ് അറസ്റ്റ്.
രാജി വ൪ഗീസും ഭ൪ത്താവും കയറിയ ഓട്ടോയുടെ ഡ്രൈവറായ സൂര്യ നോ൪ത്തിൽ നിന്ന് കെ.എസ്.ആ൪.ടി.സി സ്റ്റാൻഡിൽ എത്താൻ ആദ്യം പറഞ്ഞ 60 രൂപ ചാ൪ജിന് പകരം 80 രൂപ വാങ്ങിയത് ഇവ൪ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ സൂര്യ കമ്പിവടികൊണ്ട് ഇവരെ ആക്രമിക്കുകയായിരുന്നു. അടിയേറ്റ് മൽഹോത്രയുടെ കണ്ണിന് മുകളിൽ പരിക്കേറ്റു. ഇത് തടയാൻ ശ്രമിച്ച 17കാരനായ മകൻ യദീൻ മൽഹോത്രയെയും സംഘം ആക്രമിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനിടെ ഇവിടെ സ്ഥാപിച്ചിരുന്ന കാമറകളിലെ ദൃശ്യം പൊലീസിൻെറ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുട൪ന്ന്, അന്വേഷണം കൂടുതൽ ഊ൪ജിതമാക്കി. ഇതോടെ സൂര്യ ഉൾപ്പെടെയുള്ളവ൪ മുങ്ങുകയായിരുന്നു. ഇതിനിടെ, കേസിലെ മറ്റൊരു പ്രതി കളമശേരി പള്ളിലാങ്കര മീന്തറക്കൽ സലാഹുദ്ദീനെ (28) പൊലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് സൂര്യയുടെ മൊബൈൽ നമ്പ൪ ശേഖരിച്ച പൊലീസ് നടത്തിയ പരിശോധനയിൽ ഇയാൾ കോയമ്പത്തൂരിലാണെന്ന് കണ്ടത്തെി. തങ്ങൾ കുടുങ്ങുമെന്ന് ഉറപ്പായതോടെ സൂര്യയും സംഘവും കോടതിയിൽ കീഴടങ്ങുകയായിരുന്നു.
പ്രതികൾ ഇതിനിടെ മുൻകൂ൪ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. നാലുപേരും എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിയാണ് കീഴടങ്ങിയത്. ജഡ്ജി വി.ജെ. വിജു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
