തിരുവനന്തപുരം: ഇടക്കാലത്ത് ശാന്തമായിരുന്ന വിദ്യാ൪ഥി സമരം വീണ്ടും അക്രമത്തിൻെറ പാതയിലത്തെിയതോടെ തലസ്ഥാന നഗരി വീണ്ടും യുദ്ധക്കളമാകുന്നു. യൂനിവേഴ്സിറ്റി കോളജ് കേന്ദ്രീകരിച്ച് അടുത്തിടെ ഉണ്ടായ വിദ്യാ൪ഥി പ്രതിഷേധങ്ങൾ അക്രമാസക്തമായതോടെയാണ് ജനങ്ങൾ മുൻകാല സമരങ്ങളുടെ ഓ൪മയിൽ പരിഭ്രാന്തിയിലായത്. ജനങ്ങളുടെ ശക്തമായ എതി൪പ്പിനെ തുട൪ന്ന് ഏറെക്കാലമായി വിദ്യാ൪ഥി സമരങ്ങൾക്ക് അക്രമ സ്വഭാവമില്ലായിരുന്നു. ഇത് വീണ്ടും ലാത്തിച്ചാ൪ജുകളും കല്ളേറും ഗ്രനേഡാക്രമണങ്ങളുമാകുന്നതോടെ ആളുകൾക്ക് നഗരത്തിൽ ഇറങ്ങാൻ ഭയമായി തുടങ്ങിയിരിക്കുന്നു.
സ്കൂൾ വിദ്യാ൪ഥികൾ, പെൺകുട്ടികൾ, വീട്ടമ്മമാ൪ ഉൾപ്പെടെ അന്യജില്ലകളിൽ നിന്ന് വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരും സമരങ്ങളെ തുട൪ന്നുള്ള ആക്രമണങ്ങളിൽ പെടുന്നത് പതിവായി. പുതിയ സാഹചര്യത്തിൽ വീണ്ടും വിദ്യാ൪ഥി സമരങ്ങളും പഠിപ്പുമുടക്കും ഉൾപ്പെടെ തിരിച്ചുവരവിൻെറ പാതയിലാണ്. വിദ്യാ൪ഥികളും രക്ഷിതാക്കളും വീണ്ടും ആശങ്കപ്പെടുമ്പോൾ യൂനിവേഴ്സിറ്റി കോളജിന് മുന്നിലൂടെ ഓടേണ്ടി വരുന്ന വാഹന ഉടമകൾക്കും ഉള്ളിൽ കാളലാണ്.യൂനിവേഴ്സിറ്റി കോളജിനും സെക്രട്ടേറിയറ്റിനും ഇടയിലുള്ള വ്യാപാരികളും തങ്ങളുടെ ഉൾഭയം മറച്ചുവെക്കുന്നില്ല. മുൻകാലങ്ങളിൽ കല്ളേറിൽ തക൪ന്ന ചില്ലുകൾക്ക് പകരം ബുള്ളറ്റ്പ്രൂഫ് മാതൃകയിലുള്ള ചില്ലുകളാണ് ചില കടകളിൽ. സമരങ്ങളെ തുട൪ന്ന് നഗരത്തിലെ സുപ്രധാന നിരത്തിലുണ്ടാകുന്ന ഗതാഗതകുരുക്കും ഗതാഗത നിയന്ത്രണവും അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളും രൂക്ഷമാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2012 12:22 PM GMT Updated On
date_range 2012-06-19T17:52:25+05:30വിദ്യാര്‍ഥി സമരം: നഗരം വീണ്ടും യുദ്ധക്കളമാകുന്നു
text_fieldsNext Story