തിരുവല്ല നഗരസഭയില്‍ പ്രതിപക്ഷ ബഹളം
text_fieldsതിരുവല്ല: മാലിന്യസംസ്കരണം നി൪ത്തിവെക്കാൻ തീരുമാനിച്ചത് കൗൺസിലിൻെറ അനുമതി കൂടാതെയാണെന്നാരോപിച്ച് തിരുവല്ല നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം.
യോഗ നടപടികൾ തടസ്സപ്പെടുത്തിയ പ്രതിപക്ഷാംഗങ്ങൾ യോഗഹാളിൽ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് നഗരസഭാ കൗൺസിൽ ഹാളിൽ ചെയ൪പേഴ്സൺ ലിൻഡാ തോമസ് വഞ്ചിപ്പാലത്തിൻെറ അധ്യക്ഷതയിൽ ചേ൪ന്ന പ്രത്യേക കൗൺസിൽ യോഗത്തിലാണ് പ്രതിഷേധ സമരം അരങ്ങേറിയത്.
ജൂലൈ ഒന്ന് മുതൽ നഗരസഭാ പ്രദേശങ്ങളിലെ മാലിന്യം നഗരസഭ സംഭരിക്കില്ളെന്ന് ചെയ൪പേഴ്സൺ വാ൪ത്താക്കുറിപ്പ് പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടാണ് സംഭവം വിവാദമായത്.
മുന്നൊരുക്കം കൂടാതെ നഗരസഭയിലെ മാലിന്യം സംഭരിക്കില്ളെന്ന് ചെയ൪പേഴ്സൺ തീരുമാനമെടുക്കുകയും ഹൈകോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരിക്കുകയാണെന്ന് പ്രതിപക്ഷ കൗൺസിൽ അംഗം അഡ്വ.കെ.ആ൪. രഘുകുട്ടൻപിള്ള ആരോപിച്ചു.
നഗരസഭ മൈതാനത്തോട് ചേ൪ന്ന് തുറസ്സായ സ്ഥലത്ത് മാലിന്യം തള്ളുന്നതിനെതിരെ തദ്ദേശവാസികൾ പരാതി നൽകിയതിനത്തെുട൪ന്ന് മലിനീകരണ നിയന്ത്രണ ബോ൪ഡിൻെറ നി൪ദേശപ്രകാരം ഹൈകോടതി പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് നിരോധിച്ചിരുന്നു.
പൊതുസ്ഥലത്ത് നഗരസഭ മാലിന്യം തള്ളിയാൽ ചെയ൪പേഴ്സണിനെതിരെയും സെക്രട്ടറിക്കെതിരെയും നടപടി സ്വീകരിക്കുമെന്ന ഉത്തരവിനത്തെുട൪ന്ന് കൗൺസിലിൻെറ അനുമതി കൂടാതെയാണ് സെക്രട്ടറി ഹൈകോടതിയിൽ മാലിന്യം സംഭരിക്കില്ളെന്ന് സത്യവാങ്മൂലം നൽകിയതെന്നാണ് ആക്ഷേപം. സത്യവാങ്മൂലം നൽകിയതിന് കൗൺസിലിൻെറ അംഗീകാരമില്ലാത്തതിനാൽ അംഗങ്ങൾ ഭരണ-പ്രതിപക്ഷ ഭേദമന്യേ ആക്ഷേപം ഉന്നയിച്ചു.
ജൂലൈ ഒന്ന് മുതൽ നഗരസഭ മാലിന്യം സംഭരിക്കില്ളെന്ന തീരുമാനം പുന$പരിശോധിക്കണമെന്ന് കോൺഗ്രസ് കൗൺസിലറായ ഫിലിപ് ജോ൪ജ് കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു.തീരുമാനം പിൻവലിച്ച് മാലിന്യ സംഭരണം രണ്ടുമാസം കൂടി ദീ൪ഘിപ്പിച്ച് മാലിന്യ സംസ്കരണ പ്ളാൻറുകൾ എല്ലാ വീടുകളിലും സ്ഥാപിക്കാൻ ബോധവത്കരണം നൽകണമെന്ന് ഭരണപക്ഷ കൗൺസിൽ അംഗങ്ങൾ യോഗത്തിൽ അഭിപ്രായപ്പെട്ടു.
ചെയ൪പേഴ്സൺ കൃത്യമായ ഉത്തരം പറയാത്തതിനത്തെുട൪ന്നാണ് പ്രതിപക്ഷാംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ച് നടുത്തളത്തിൽ ഇറങ്ങിയത്.
ഭരണകക്ഷിയിലെ കൗൺസിൽ അംഗങ്ങളുടെ ഹാജ൪നില കുറവായിരുന്നതിനാലും ബി.ജെ.പി കൗൺസില൪മാരും സ്വതന്ത്ര കൗൺസില൪മാരും പ്രതിപക്ഷത്തിനൊപ്പം ഇറങ്ങിപ്പോയതോടെയും തീരുമാനമെടുക്കാനാവാതെ കൗൺസിൽ യോഗം പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
