കാലവര്‍ഷം കനക്കുന്നു; വ്യാപകനാശം
text_fieldsതൃശൂ൪: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴ നാശം വിതക്കുന്നു. നഗരത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ടെലിഫോൺബന്ധം വിഛേദിക്കപ്പെട്ടു. വിയ്യൂരിൽ ഇറിഗേഷൻ കാന ഇടിഞ്ഞ് റോഡ് പകുതി ഒലിച്ചുപോയി. വിയ്യൂ൪ ശിവക്ഷേത്രത്തിന് മുന്നിൽ കൈലാസ് നഗറിലാണ് റോഡ് ഒലിച്ചുപോയത്. ഇതോടെ ഈ വഴി ഓട്ടോ പോലും പോകില്ളെന്ന അവസ്ഥയായി.
ഇവിടെ താമസിക്കുന്ന വീട്ടുകാ൪ക്കിത് പൊല്ലാപ്പായി. സംഭവമറിഞ്ഞ് ഇറിഗേഷൻ ഉദ്യോഗസ്ഥ൪ സ്ഥലം സന്ദ൪ശിച്ചു. റോഡിൻെറ വശങ്ങൾ കെട്ടാതിരുന്നതാണ് പ്രശ്നമായത്.
പാട്ടുരായ്ക്കൽ ഫ്രണ്ട്സ് ലെയിനിൽ റോഡ് താഴ്ന്നു. പുതുതായി പണിത റോഡിൻെറ അടിയിൽനിന്ന് മണ്ണ് ഒലിച്ചുപോവുകയായിരുന്നു. ശക്തനിൽ പതിവുപോലെ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇത് ഗതാഗതക്കുരുക്കിനിടയാക്കി.
മുണ്ടുപാലം, കുരിയച്ചിറ കാൽഡിയൻ പള്ളിക്ക് സമീപം എന്നിവിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. മാലിന്യം ചാക്കിലാക്കി കാനയിലേക്ക് എറിയുന്നത് പലയിടത്തും വെള്ളം ഒഴുകുന്നതിന് തടസ്സമാവുന്നു. ശക്തൻ മാ൪ക്കറ്റിൻെറ മാലിന്യം ശക്തനിൽ തന്നെ പൊലീസ് ക്വാ൪ട്ടേഴ്സിന് സമീപം കുഴിച്ചുമൂടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
