വടക്കഞ്ചേരി: ബൈക്ക് യാത്രികനെ തടഞ്ഞ് 21,000 രൂപ കവ൪ന്ന കേസിൽ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുക്കോട് എളനാട് ചുലിപ്പാടം സ്വദേശികളായ സിറാജ് എന്ന കാജ (32), വിജയകുമാ൪ (30), സുലൈമാൻ (28), അലി (32) എന്നിവരെയാണ് തിങ്കളാഴ്ച പുല൪ച്ചെയോടെ എസ്.ഐ ടി.ജി. ദിലീപ്, എ.എസ്.ഐ ഉണ്ണികൃഷ്ണൻ, സി.പി.ഒമാരായ സന്ദീപ്, ഉണ്ണിമുഹമ്മദ്, ശിവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരെ ആലത്തൂ൪ കോടതി റിമാൻഡ് ചെയ്തു.
വടക്കഞ്ചേരിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ ദിണ്ടിക്കൽ സ്വദേശി സുരേഷ് കലക്ഷനെടുത്ത് വരുമ്പോൾ ചുലിപ്പാടം കള്ള്ഷാപ്പിന് സമീപത്തുവെച്ചാണ് ബൈക്ക് തടഞ്ഞത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് കിലോമീറ്റ൪ അകലെയുള്ള വനമേഖലക്ക് സമീപം കൊണ്ടുപോയി മ൪ദിക്കുകയും ലത൪ ബാഗ് പിടിച്ച് വാങ്ങുകയുമായിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2012 11:43 AM GMT Updated On
date_range 2012-06-19T17:13:31+05:30ബൈക്ക് യാത്രികനില്‍ നിന്ന് 21,000 രൂപ കവര്‍ന്ന നാലംഗ സംഘം പിടിയില്‍
text_fieldsNext Story