കെ.ഇ. ഇസ്മായിലിന്‍െറ എം.പി ഫണ്ടില്‍നിന്ന് ജില്ലക്ക് 1.25 കോടി
text_fieldsവടക്കഞ്ചേരി: കെ.ഇ. ഇസ്മായിൽ എം.പിയുടെ 2012ലെ വികസന ഫണ്ടിൽനിന്ന് ജില്ലക്ക് 1.25 കോടി രൂപ അനുവദിച്ചു.
ആലത്തൂ൪ താലൂക്കിലെ ഇളവമ്പാടം ആലാംപരുത ഭാവന വായനശാല മന്ദിരത്തിന് പത്ത് ലക്ഷം രൂപ, ആയക്കാട് സി.എ.എൽ.പി സ്കൂളിൽ മൂത്രപ്പുര നി൪മാണത്തിന് അഞ്ച്ലക്ഷം, ഓങ്ങല്ലൂ൪ പഞ്ചായത്തിലെ വാടാനാംകുറുശ്ശി ഹൈസ്കൂൾ, തോട്ടേക്കാട് ശിവക്ഷേത്രം, കൂട്ടാട പാടം ശിവക്ഷേത്രം എന്നിവയുടെ റോഡ് ടാറിങിന് പത്ത്ലക്ഷം, മൂലങ്കോട് പ്ളാച്ചികുളമ്പ് പഴാ൪ണി റോഡ് കോൺക്രീറ്റിങിന് അഞ്ച് ലക്ഷം, കിഴക്കഞ്ചേരി കോരൻചിറ വാൽക്കുളമ്പ് സെൻറ് തോമസ് ച൪ച്ച് റോഡ് ടാറിങിന് ആറ് ലക്ഷം, മുതലമട എം. പുത്തൂ൪ എം.ജി.എൽ.പി സ്കൂളിന് കമ്പ്യൂട്ടറുകളും പ്രിൻററും വാങ്ങാൻ ഒരു ലക്ഷം, കാവശ്ശേരി കഴനി എസ്.ആ൪.വി.എ എൽ.പി സ്കൂളിന് കമ്പ്യൂട്ടറിനും പ്രിൻററിനും ഒരു ലക്ഷം, മേലാ൪ക്കോട് കല്ലമ്പാടം എ.യു.പി സ്കൂളിന് കമ്പ്യൂട്ടറിനും പ്രിൻററിനും ഒന്നര ലക്ഷം, പറളി പാണ്ടിയോട് കുടിവെള്ള പദ്ധതിക്ക് എട്ട് ലക്ഷം, ഷൊ൪ണൂ൪ ശ്രീനാരായണ ട്രസ്റ്റ് ഹയ൪ സെക്കൻഡറി സ്കൂളിൽ കമ്പ്യൂട്ടറിനും പ്രിൻററിനും നാല് ലക്ഷം, കിഴക്കഞ്ചേരി കണിച്ചിപ്പരുത-ചാമിയാ൪ കുളമ്പ് റോഡിന് അഞ്ച് ലക്ഷം, പറളി വഴുക്കമ്പാറ ദേശസേവാസംഘം വായനശാല മന്ദിരത്തിന് പത്ത്ലക്ഷം, പുതുക്കോട് പാട്ടോല മണപ്പാടം ഗ്രാമദീപം വായനശാല മന്ദിരത്തിന് എട്ട് ലക്ഷം, കുലുക്കല്ലൂ൪ ഗ്രാമപഞ്ചായത്തിലെ തത്തനംപുള്ളി ഗവ. യു.പി സ്കൂളിന് പുതിയ കെട്ടിട നി൪മാണത്തിന് പത്ത് ലക്ഷം, അനങ്ങനടി ഗ്രാമപഞ്ചായത്തിലെ വടക്കുമുറി പനമണ്ണ വായനശാലാ മന്ദിരത്തിന് ആറ് ലക്ഷം, ശ്രീകൃഷ്ണപുരം ടി.കെ.ഡി സ്മാരക പൊതുജന വായനശാലാ മന്ദിരത്തിന് എട്ട് ലക്ഷം, കോരചിറ അമ്പിട്ടൻതരിശ് കേരള ജനത വായനശാലക്ക് പത്ത് ലക്ഷം, കാവശ്ശേരി കഴനി-കല്ളേപ്പുള്ളി കെ.ഇ.എം എൽ.പി സ്കൂൾ മന്ദിരത്തിന് പത്ത് ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
