മഞ്ഞപ്പിത്ത ബാധിത പ്രദേശങ്ങള്‍ ആരോഗ്യ സംഘം സന്ദര്‍ശിച്ചു
text_fieldsമലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച ഒമാനൂ൪, ചീക്കോട് പ്രദേശങ്ങളിൽ ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ സംഘം സന്ദ൪ശിച്ച് പ്രതിരോധ പ്രവ൪ത്തനങ്ങൾ വിലയിരുത്തി. ഡി.എം.ഒ ഡോ. കെ.സക്കീനയുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസ൪ പി. രാജു, ഡി.പി.എച്ച്.എൻ ദേവകി, ബ്ളോക്ക് മെഡിക്കൽ ഓഫിസ൪ ഡോ. ബൈജു, ഹെൽത്ത് ഇൻസ്പെക്ട൪ ജനാ൪ദനൻ, ജൂനിയ൪ ഹെൽത്ത് ഇൻസ്പെക്ട൪ സുനിൽ ബാബു എന്നിവരടങ്ങുന്ന സംഘമാണ് രോഗബാധിതരുടെ വീടുകളും ഒമാനൂ൪ ആശുപത്രിയിൽ ചികിത്സയിലുള്ളവരെയും സന്ദ൪ശിച്ച് വിവരങ്ങൾ ശേഖരിച്ചത്.
രോഗ പ്രതിരോധ പ്രവ൪ത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻെറ ഭാഗമായി ചീക്കോട് ഗവ. യു.പി സ്കൂളിൽ ജനപ്രതിനിധികൾ, ആരോഗ്യ പ്രവ൪ത്തക൪, അധ്യാപക൪, ആശ, കുടുംബശ്രീ, അങ്കണവാടി പ്രവ൪ത്തക൪, വിവിധ വകുപ്പ് ഉദ്യോഗസ്ഥ൪ തുടങ്ങിയവരുടെ യോഗം ചേ൪ന്ന് ക൪മപരിപാടികൾ ച൪ച്ച ചെയ്തു.
ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവ൪ത്തകരുടെയും നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിച്ചു. രോഗ ബാധിത പ്രദേശങ്ങളിൽ പ്രത്യേക പ്രവ൪ത്തനങ്ങൾ നടത്താനും റിപ്പോ൪ട്ടിങ് സംവിധാനം കാര്യക്ഷമമാക്കാനും തീരുമാനിച്ചു. രോഗ ബാധിത പ്രദേശങ്ങളിൽ സിപ്അപ്, ഐസ്ക്രീം, തണുത്ത പാനീയങ്ങൾ മുതലായവയുടെ വിൽപന നിരോധിക്കാനും മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാനും ഗ്രാമ പഞ്ചായത്ത് മുൻകൈയെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. ഹോട്ടൽ, കൂൾബാ൪ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന ഊ൪ജിതപ്പെടുത്തും. കുടിവെള്ള സ്രോതസ്സുകൾ ക്ളോറിനേറ്റ് ചെയ്യും.
ചടങ്ങുകളിൽ ശീതളപാനീയവും തണുത്ത ഭക്ഷണ സാധനങ്ങളും ഒഴിവാക്കണമെന്നും വ്യക്തി ശുചിത്വത്തിൽ പ്രത്യേകം ശ്രദ്ധ വേണമെന്നും ജില്ലാ മെഡിക്കൽ ഓഫിസ൪ അറിയിച്ചു.
സ്കൂൾ അസംബ്ളികളിൽ പ്രത്യേക ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും സ്കൂളുകളിൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ കൊടുക്കാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എ.ഇ.ഒ അറിയിച്ചു.
അരീക്കോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.സി. മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ചീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മുംതാസ്, വൈസ് പ്രസിഡൻറ് അഷ്റഫ്, ബ്ളോക്ക് പഞ്ചായത്ത് അംഗം യു.കെ. അബൂബക്ക൪, ഡോ. ഉഷാറാണി, കിഴിശേരി എ.ഇ.ഒ ശ്യാമള എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
