ഖത്തര്‍ ചാരിറ്റിയുടെ വേനല്‍ക്കാല പദ്ധതികള്‍ക്ക് അടുത്തയാഴ്ച തുടക്കമാവും
text_fieldsദോഹ: ഖത്ത൪ ചാരിറ്റി (ക്യു.സി)യുടെ വേനൽക്കാല പദ്ധതികൾക്ക് അടുത്തയാഴ്ച തുടക്കമാവുമെന്ന് അധികൃത൪ വ്യക്തമാക്കി. ചാരിറ്റിയുടെ ദോഹ, അൽഖോ൪, അൽ റയ്യാൻ കേന്ദ്രങ്ങളിൽ ജൂൺ 23 മുതൽ ആഗസ്റ്റ് 17 വരെയാണ് പരിപാടികൾ നടക്കുക. ഓരോ സെൻററിലും വ്യത്യസ്ത പ്രായക്കാ൪ക്കായി വിദ്യാഭ്യാസ ശിൽപശാലകളും സാംസ്കാരിക പരിപാടികളും അരങ്ങേറും. മൂല്യബോധം വള൪ത്തുന്നതിനും കഴിവുകൾ വികസിപ്പിക്കുന്നതിനും സഹായിക്കുന്ന പരിപാടികൾക്കാണ് ഖത്ത൪ ചാരിറ്റി മുൻഗണന നൽകുക. വിദ്യാ൪ഥികളുടെയും യുവാക്കളുടെയും ഒഴിവുവേളകൾ വിനോദത്തിലൂടെയും പരിശീലന പരിപാടികളിലൂടെയും ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയാണ് വേനൽ ക്യാമ്പുകളുടെ ലക്ഷ്യമെന്ന് ഖത്ത൪ ചാരിറ്റി എക്സിക്യൂട്ടീവ് ഡയറക്ട൪ മുഹമ്മദ് അലി അൽഗംദി വ്യക്തമാക്കി.
ഖത്ത൪ നാഷനൽ വിഷൻ 2030ൻെറയും ദേശീയ വികസന തന്ത്രം 2011-16ൻെറയും കാഴ്ചപ്പാടുകളാണ് ഖത്ത൪ ചാരിറ്റിയുടെ പദ്ധതികളുടെ അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. അറുനൂറിനും എഴുനൂറിനും ഇടയിൽ വിദ്യാ൪ഥികൾക്ക് ചാരിറ്റിയുടെ വേനൽക്കാല പരിപാടിയുടെ പ്രയോജനം ലഭിക്കും. നീന്തൽ, ഷൂട്ടിങ്, കുതിര സവാരി തുടങ്ങിയവയും വിവിധ സ്പോ൪ട്സ് ഫെഡറേഷനുകളുടെ സഹകരണത്തോടെ വിവിധ ശിൽപശാലകളും നടക്കും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാ൪ഥികൾക്ക് ഉംറ നി൪വഹിക്കാനും അവസരമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
