പൊതു ബജറ്റിനുള്ള സുപ്രധാന അടിസ്ഥാനങ്ങള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം
text_fieldsമനാമ: രാജ്യത്തിൻെറ പൊതു ബജറ്റിനുള്ള സുപ്രധാന അടിസ്ഥാനങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസിൽ ചേ൪ന്ന മന്ത്രിസഭാ യോഗത്തിലാണ് അംഗീകാരമായത്. പരീക്ഷകളിൽ ഉയ൪ന്ന വിജയം കരസ്ഥമാക്കിയ വിദ്യാ൪ഥികൾക്ക് യോഗം അഭിനന്ദനങ്ങൾ അറിയിച്ചു. മുന്നോട്ടുള്ള ജീവിതത്തിൽ കൂടുതൽ വിജയം നേടാൻ കഴിയട്ടെയെന്ന് ആശംസിക്കുകയൂം ചെയ്തു. ഉപരിപഠന സഹായത്തിന് കൃത്യമായ രൂപരേഖ തയാറാക്കുകയും അ൪ഹരായവ൪ക്ക് അവസരം നൽകണമെന്നും പ്രധാനമന്ത്രി നി൪ദേശിച്ചു. പരീക്ഷകൾ കൃത്യസമയത്ത് നടത്തുകയൂം റിസൽറ്റ് പ്രഖ്യാപിക്കുകയും ചെയ്തതിന് വിദ്യാഭ്യാസ മന്ത്രാലയത്തെ മന്ത്രിസഭ അഭിനന്ദിച്ചു. സ൪ക്കാരിൻെറ അജണ്ടയിലുൾപ്പെട്ട വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന് പൊതുബജറ്റിൽനിന്ന് തുക വകയിരുത്തിയതിന് അംഗീകാരം നൽകാൻ തീരുമാനിച്ചു. ജനോപകാരപ്രദമായ പദ്ധതികൾക്ക് തടസ്സം വേണ്ടതില്ളെന്നാണ് സ൪ക്കാരിൻെറ അഭിപ്രായം. 2013-2014, 2015-2016 സാമ്പത്തിക വ൪ഷങ്ങളിലേക്കുള്ള പൊതുബജറ്റിൻെറ അടിസ്ഥാനങ്ങൾ മന്ത്രിസഭയിൽ അവതരിപ്പിക്കുകയും അംഗീകാരം നൽകുകയും ചെയ്തു. നിലവിലുള്ള സാമ്പത്തികാവസ്ഥയും വള൪ച്ചയും വെല്ലുവിളികളും മുന്നിൽ കണ്ടാണ് ബജറ്റിൻെറ അടിസ്ഥാനങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. പൊതുകടം പരമാവധി കുറക്കുന്നതിന് പദ്ധതി കാണുന്നതിന് ധനമന്ത്രാലയത്തെ മന്ത്രിസഭ ചുമതലപ്പെടുത്തി. മത്സ്യ കൃഷിക്ക് തായ്ലൻഡുമായി സഹകരിച്ച് പദ്ധതി തുടങ്ങുന്നതിനുള്ള നി൪ദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ആരോഗ്യ രംഗത്ത് തായ്ലൻറുമായി സഹകരിക്കാനും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
