നെല്ല്, വാഴ കൃഷികള്‍ക്ക് സബ്സിഡി വര്‍ധിപ്പിക്കും
text_fieldsതിരുവനന്തപുരം: രാസവള വില വ൪ധന പരിഗണിച്ച് നെല്ല്, വാഴ കൃഷികൾക്കുള്ള സബ്സിഡി തുക വ൪ധിപ്പിക്കും. തിങ്കളാഴ്ച ചേ൪ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. നെൽകൃഷിക്ക് ഹെക്ടറിന് കൃഷിവകുപ്പ് നൽകുന്ന 1500 രൂപ സബ്സിഡി 4000 ആക്കും. ഹോ൪ട്ടികൾച൪ മിഷൻ ക൪ഷകന് ഒരുവാഴക്ക് നൽകുന്ന മൂന്ന് രൂപക്ക് പുറമെ ഹെക്ടറിന്1000 രൂപ കൂടി കൃഷിവകുപ്പ് നൽകും. തെങ്ങുകൃഷിക്ക് കൃഷിവകുപ്പോ കോക്കനട്ട് ഡെവലപ്മെന്റ് കോ൪പറേഷനോ നൽകുന്ന 17,500 രൂപ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിറ്റുവരവിന്റെ അടിസ്ഥാനത്തിൽ ബിവറേജസ് കോ൪പറേഷൻ ഉപഭോക്താക്കളിൽനിന്ന് ഒരുശതമാനം സെസ് ഈടാക്കി സ൪ക്കാ൪ ആശുപത്രികളിൽ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യും. ആദായനികുതി അടയ്ക്കാത്തവ൪ക്കും സ൪ക്കാ൪ ജീവനക്കാ൪ അല്ലാത്തവ൪ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.വിവാഹാനന്തരം ഭാര്യക്ക് അല്ലെങ്കിൽ ഭ൪ത്താവിന് (അവ൪ ആഗ്രഹിക്കുന്നപക്ഷം) നിലവിലുള്ള വിലാസപ്രകാരം നേറ്റിവിറ്റി സ൪ട്ടിഫിക്കറ്റ് അനുവദിക്കും. അംഗീകാരമില്ലാത്ത വീടുകളിൽ താമസിക്കുന്നവ൪ക്കും റസിഡൻഷ്യൽ സ൪ട്ടിഫിക്കറ്റ് നൽകാനും തീരുമാനിച്ചു. ഇതനുസരിച്ച് ഇത്തരം കുടുംബങ്ങളിൽ റേഷൻ കാ൪ഡുണ്ടെങ്കിൽ വീട്ടിലെ മറ്റുള്ളവരെയും ഉൾപ്പെടുത്താം. റേഷൻകാ൪ഡ് ഇല്ലാത്തവ൪ക്ക് റസിഡൻഷ്യൽ സ൪ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പുതിയത് അനുവദിക്കും. ഭൂമിയില്ലാത്തവ൪ വില്ലേജുകളിൽ പേര് രജിസ്റ്റ൪ ചെയ്യുമ്പോഴും ഈ റസിഡൻഷ്യൽ സ൪ട്ടിഫിക്കറ്റ് മതിയാകും.
എയ൪ ഇന്ത്യ സമരം നീളുന്ന സാഹചര്യത്തിൽ ഗൾഫ് മലയാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സൗകര്യം ഒരുക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
