തോല്‍വിക്ക് ഉത്തരവാദി വി.എസ് എന്ന് സി.പി.എം സെക്രട്ടേറിയറ്റ്
text_fieldsതിരുവനന്തപുരം: നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ പാ൪ട്ടി സ്ഥാനാ൪ഥിയുടെ തോൽവിക്ക് പൂ൪ണ ഉത്തരവാദി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമ൪ശം. സംസ്ഥാനത്തെ പാ൪ട്ടി നേതൃത്വത്തിലെ വലതുപക്ഷ വ്യതിയാനം വിശദീകരിച്ച് വി.എസ് അയച്ച കത്തിലും കേന്ദ്ര കമ്മിറ്റിയിൽ നടത്തിയ പ്രസംഗത്തിലും ഉന്നയിച്ച വിഷയങ്ങളെയും സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷംവരുന്ന ഒൗദ്യോഗികപക്ഷ അംഗങ്ങൾ വിമ൪ശിച്ചു. കേന്ദ്ര നേതൃത്വത്തിൽനിന്നത്തെിയ പി.ബി അംഗങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ച൪ച്ചയുടെ സ്വഭാവം തീ൪ത്തും ഏകപക്ഷീയമായിരുന്നു.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ വോട്ടെടുപ്പ് ദിവസം വരെ നടത്തിയ പരസ്യ പ്രസ്താവനകളും നടപടികളുമാണ് പാ൪ട്ടിയെ തോൽപ്പിച്ചത്. പാ൪ട്ടിയിൽനിന്ന് കാലുമാറി കോൺഗ്രസിൽ ചേക്കേറിയ ശെൽവരാജിനെതിരെ മണ്ഡലത്തിൽ കടുത്ത വികാരം നിലനിന്ന സാഹചര്യത്തിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കാൻ കഴിയുമായിരുന്നു. എന്നാൽ ടി.പി. ചന്ദ്രശേഖരൻ വധത്തിൽ പാ൪ട്ടി നേതൃത്വത്തെ കുറ്റപ്പെടുത്തി വി.എസ് നടത്തിയ പരസ്യപ്രസ്താവനകൾ യു.ഡി.എഫിനും മാധ്യമങ്ങൾക്കും സി.പി.എമ്മിനെതിരെ വിജയകരമായി പ്രയോഗിക്കാൻ കഴിഞ്ഞു. ഉപതെരഞ്ഞെടുപ്പ് ദിവസം വി.എസ് നടത്തിയ ചന്ദ്രശേഖരൻെറ വീടുസന്ദ൪ശനം അവസാനത്തെ ആണിയടിക്കലായിരുന്നു. രാവിലെ 11 മുതൽ ഉച്ചവരെ നടന്ന ച൪ച്ചയിൽ നെയ്യാറ്റിൻകരയിലെ പരാജയമായിരുന്നു വിഷയം. കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് സംസ്ഥാന നേതൃത്വത്തിൻെറ നിലപാടിൽനിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിച്ച തോമസ് ഐസക്ക് ഉൾപ്പെടെ വി.എസിനെ നിശിതമായി വിമ൪ശിക്കുകയായിരുന്നു. പി.കെ. ഗുരുദാസൻ, പി.കെ. ശ്രീമതി എന്നിവ൪ മാത്രമാണ് വി.എസിൻെറ നിലപാടുകളോട് കുറച്ചെങ്കിലും അനുഭാവം പുല൪ത്തിയത്.
ഉച്ചക്കുശേഷം ആരംഭിച്ച യോഗത്തിൽ സി.പി.എമ്മിലെ വലതുപക്ഷ വ്യതിയാനം ഉന്നയിച്ച് പി.ബിക്ക് വി.എസ് നൽകിയ കത്തും കേന്ദ്ര കമ്മിറ്റിയിൽ ഉന്നയിച്ച വിഷയവും ച൪ച്ചക്കെടുത്തെങ്കിലും ഒൗദ്യോഗികപക്ഷം അദ്ദേഹത്തിൻെറ നിലപാടുകളെ തള്ളുകയായിരുന്നു. എ.ഡി.ബി വായ്പ, പി.ഡി.പി ബാന്ധവം, ലീഗ്, ഡി.ഐ.സി ബന്ധം എന്നിവയെല്ലാം പാ൪ട്ടി നേരത്തെ ച൪ച്ച ചെയ്ത് തീരുമാനിച്ചതായിരുന്നെന്നാണ് സംസാരിച്ചവ൪ ചൂണ്ടിക്കാട്ടിയത്. അതേസമയം ഗോപി കോട്ടമുറിക്കലിൻെറ സദാചാരവിരുദ്ധ പ്രവ൪ത്തനവും അദ്ദേഹം എറണാകുളം ജില്ലയിലെ വി.എസ് പക്ഷ നേതാക്കൾക്കെതിരെ കഴിഞ്ഞദിവസം നടത്തിയ പരസ്യ ആരോപണവും ച൪ച്ച ചെയ്യണമെന്നും യോഗത്തിൽ അഭിപ്രായം ഉയ൪ന്നു.
ഞായറാഴ്ച സെക്രട്ടേറിയറ്റിൽ സംസാരിച്ച വി.എസ്, എ.ഡി.ബി കരാറിൽ തോമസ് ഐസക്കിൻെറ നേതൃത്വത്തിൽ ഉയ൪ത്തിയ വാദം മുതൽ ടി.പി വധത്തിലെ പാ൪ട്ടി പങ്കുവരെ എടുത്തുപറഞ്ഞിരുന്നു. എ.ഡി.ബി വായ്പ ഇല്ലാതെ മുന്നോട്ടുപോകാൻ കഴിയില്ളെന്ന് പറഞ്ഞ് കടമെടുത്തിട്ട് അഞ്ച് വ൪ഷം കഴിഞ്ഞിട്ട് അഞ്ച് ശതമാനം പോലും ചെലവഴിച്ചില്ളെന്ന് വി.എസ് ആരോപിച്ചു. പി.ഡി.പി, ലീഗ്, ഡി.ഐ.സി ബന്ധത്തിനായി നയവ്യതിയാനം നടത്തി. ജനതാദളിനെ പുറത്തേക്കുള്ള വഴി കാട്ടി മുന്നണിയെ ശിഥിലീകരിച്ചു. നയ വൈകല്യത്തിനെതിരെ സംസാരിക്കുന്നവരെ പുറത്താക്കുന്നു. മറുവശത്ത് ദേശാഭിമാനിയുടെയും കൈരളിയുടെയും ശമ്പളം പറ്റുന്നവരെയും ചില നേതാക്കളെയും കൊണ്ട് തനിക്കെതിരെ പരസ്യ പ്രസ്താവന നടത്തിക്കുന്നു. അത് അച്ചടക്കലംഘനമല്ളെന്ന നിലപാടാണ് നേതൃത്വത്തിന്. ടി.പി വധത്തിൽ കണ്ണൂരിലെ ഏരിയാ കമ്മിറ്റികളിലെ മൂന്നംഗങ്ങൾക്ക് പങ്കുണ്ടെന്ന് തെളിഞ്ഞു. സംഘടനാസംവിധാനം ഉപയോഗിച്ച് രണ്ട് ജില്ലകളിലുള്ളവ൪ ഏകോപിച്ച് പ്രവ൪ത്തിച്ചു. ലാവലിൻ കേസ് മുതൽ കോടതിയെയും മറ്റ് അന്വേഷണത്തെയും അംഗീകരിക്കില്ളെന്ന അപചയവും പാ൪ട്ടിയിൽ വന്നുവെന്നും അച്യുതാനന്ദൻ പറഞ്ഞു.
ഇന്നുമുതൽ രണ്ട് ദിവസം ചേരുന്ന സംസ്ഥാന സമിതിയും ഈ വിഷയം ച൪ച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
