ഐസ്ക്രീം അട്ടിമറി : പൊലീസ് റിപ്പോര്‍ട്ട് കോടതി ഉടന്‍ പരിഗണിക്കും
text_fieldsകോഴിക്കോട്: ഐസ്ക്രീം പാ൪ല൪ പെൺവാണിഭക്കേസിൽ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ.എ. റഊഫിൻെറ വെളിപ്പെടുത്തലുകളെ തുട൪ന്ന് എടുത്ത കേസ് അവസാനിപ്പിക്കാൻ അനുമതി തേടിയുള്ള പൊലീസ് റിപ്പോ൪ട്ട് കോടതി അടുത്ത ദിവസം പരിഗണിക്കും.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘാംഗം ഡിവൈ.എസ്.പി ജയ്സൺ കെ. എബ്രഹാം ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ റഫ൪ റിപ്പോ൪ട്ട് സമ൪പ്പിച്ചത്. റിപ്പോ൪ട്ട് കോടതിയിൽ പരിഗണിക്കാനുള്ള തീയതി ഉടൻ തീരുമാനിക്കും. മുദ്രവെച്ച റിപ്പോ൪ട്ട് പ്രത്യേക കവറിങ് ലെറ്റ൪ സഹിതമാണ് നൽകിയത്. 250 പേജോളം വരുന്ന റിപ്പോ൪ട്ടിൽ കേസ് മുന്നോട്ടുകൊണ്ടുപേകാൻ വേണ്ടത്ര തെളിവുകൾ ലഭിച്ചില്ളെന്നും സുപ്രീംകോടതി വരെയത്തെിയ കേസിൽ വീണ്ടും അന്വേഷണത്തിന് സാധ്യത കാണുന്നില്ളെന്നും പറഞ്ഞതായാണ് വിവരം.
2011 ജനുവരി 28ന് കെ.എ. റഊഫ് കാലിക്കറ്റ് പ്രസ്ക്ളബിൽ നടത്തിയ വാ൪ത്താസമ്മേളനത്തിൻെറ അടിസ്ഥാനത്തിലാണ് ടൗൺ പൊലീസ് 2011ലെ ക്രൈം നമ്പ൪ 59 ആയി കേസ് രജിസ്റ്റ൪ ചെയ്തത്. ഐസ്ക്രീം കേസിൽനിന്ന് രക്ഷപ്പെടാനായി കുഞ്ഞാലിക്കുട്ടി തൻെറ സഹായത്തോടെ സാക്ഷികളടക്കമുള്ളവരെ പല രീതിയിൽ സ്വാധീനിച്ചുവെന്നായിരുന്നു റഊഫിൻെറ വെളിപ്പെടുത്തൽ. സ്വമേധയാ കേസെടുത്ത ടൗൺ പൊലീസ് കുഞ്ഞാലിക്കുട്ടിയെയും റഊഫിനെയും പ്രതികളാക്കിയുള്ള പ്രഥമവിവരറിപ്പോ൪ട്ട് കോടതിയിൽ സമ൪പ്പിക്കുകയും ചെയ്തു. ഇതിനിടെ അഞ്ചാം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് മുമ്പാകെ റഊഫ് ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം രഹസ്യ മൊഴിയും നൽകിയിരുന്നു. കുഞ്ഞാലിക്കുട്ടിയടക്കം 150ഓളം പേരെ പൊലീസ് ചോദ്യം ചെയ്തു.
കേസ് പരിഗണിക്കുന്ന ഒന്നാം കോടതി മജിസ്ട്രേറ്റ് പി.ടി. പ്രകാശന് തന്നെയാണ് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ തിരിച്ചറിയൽ പരേഡിൻെറയും ചുമതല. പൊലീസ് റഫ൪ റിപ്പോ൪ട്ട് നൽകിയാൽ ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയക്കാനും ആവശ്യമെങ്കിൽ റിപ്പോ൪ട്ടിൽ പരാമ൪ശിച്ച ഏതെങ്കിലും പ്രത്യേക കാര്യത്തിൽ കൂടുതൽ അന്വേഷണത്തിന് നി൪ദേശിക്കാനും കോടതിക്ക് അധികാരമുണ്ട്. പരാതിക്കാരന് പൊലീസ് റിപ്പോ൪ട്ടിനെതിരെ കോടതിയെ സമീപിക്കാനുമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
