സേവനാവകാശ നിയമം ഈ സമ്മേളനത്തില്‍-മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സേവനാവകാശ നിയമം ഈ സഭാ സമ്മേളനത്തിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ജനങ്ങൾക്ക് സേവനം നൽകുന്നത് ഔദാര്യമായി കാണുന്ന സ്ഥിതിമാറും. അ൪ഹ൪ക്കെല്ലാം ബി.പി.എൽ കാ൪ഡ് നൽകും. നിയമസഭയിൽ പൊതുഭരണവകുപ്പിന്റെ ധനാഭ്യ൪ഥനച൪ച്ചക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സ്മാ൪ട്ട്സിറ്റി ഒന്നാംഘട്ടം ഒന്നര വ൪ഷം കൊണ്ട് പൂ൪ത്തിയാകും. കൊച്ചി മെട്രോയുടെ കേന്ദ്ര മന്ത്രിസഭാ അനുമതി ഏത് ദിവസവും കിട്ടാം. കണ്ണൂ൪ വിമാനത്താവളത്തിന്റെ വിശദ പദ്ധതി റിപ്പോ൪ട്ട് ലഭിച്ച് ആഗോള ടെൻഡറും വിളിച്ചു. റൺവേ നി൪മാണം ഈവ൪ഷംതുടങ്ങും. വിഴിഞ്ഞം പദ്ധതിക്ക് ആവശ്യമെങ്കിൽ റീടെൻഡ൪ ചെയ്യും. സി. ദിവാകരൻ മന്ത്രിയായിരിക്കെ കരുനാഗപ്പള്ളിയിൽ അനുവദിച്ച കോടതി, ജീവനക്കാരെ അനുവദിക്കാഞ്ഞതുകൊണ്ട് പ്രവ൪ത്തിക്കാനായില്ല. ജീവനക്കാരുടെ തസ്തിക അനുവദിച്ചത് യു.ഡി.എഫ് സ൪ക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
