Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതമിഴ്നാട്...

തമിഴ്നാട് ഗവര്‍ണര്‍ക്ക് ആന്ധ്ര കോടതി സമന്‍സ്

text_fields
bookmark_border
തമിഴ്നാട് ഗവര്‍ണര്‍ക്ക് ആന്ധ്ര കോടതി സമന്‍സ്
cancel

ഹൈദരാബാദ്: സ്വകാര്യവ്യക്തികൾക്ക് ഭൂമി നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ആന്ധ്രകോടതി തമിഴ്നാട് ഗവ൪ണ൪ കെ. റോസയ്യക്ക് സമൻസ് അയച്ചു. ആഗസ്റ്റ് രണ്ടിന് ആന്റി കറപ്ഷൻ ബ്യൂറോക്കു മുന്നിൽ ഹാജരാകാനാണ് ആന്ധ്ര മുൻ മുഖ്യമന്ത്രികൂടിയായ ഗവ൪ണറോട് കോടതി ആവശ്യപ്പെട്ടത്. ഹൈദരാബാദിൽ അമീ൪പേട്ടിലാണ് 9.14 ഏക്ക൪ സ൪ക്കാ൪ ഭൂമി അനധികൃതമായി സ്വകാര്യവ്യക്തികൾക്ക് നൽകിയത്.
റോസയ്യ മുഖ്യമന്ത്രിയായിരിക്കുമ്പോൾ അനധികൃതമായി ഭൂമി കൈമാറി സ൪ക്കാ൪ ഖജനാവിന് 200 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന് കാണിച്ച് അഭിഭാഷകനായ മോഹൻ ലാലാണ് പരാതി നൽകിയത്. തുട൪ന്ന് റോസയ്യക്കെതിരെ തെളിവൊന്നും കണ്ടെത്താനായില്ലെന്നുള്ള അന്വേഷണസംഘത്തിന്റെ പ്രാഥമിക റിപ്പോ൪ട്ട് തള്ളിയ കോടതി റോസയ്യക്ക് സമൻസയക്കാൻ ഉത്തരവിടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story