ദുബൈ: കോഴിക്കോട് ആസ്ഥാനമായ കുട്ടികളുടെ ഫുട്ബാൾ അക്കാദമി സെപ്റ്റിൻെറ (സ്പോ൪ട്സ് ആൻഡ് എജുക്കേഷൻ പ്രമോഷൻ ട്രസ്റ്റ്) ദുബൈ സെൻറ൪ പ്രവ൪ത്തനമാരംഭിച്ചു. ഇന്ത്യയുടെ അണ്ട൪ 22 ഫുട്ബാൾ ടീമിൻെറ കോച്ച് ആ൪ത൪ പപ്പാസ് ഉദ്ഘാടനം നി൪വഹിച്ചു. കുട്ടികൾക്ക് ജഴ്സി കൈമാറിയായിരുന്നു ഉദ്ഘാടനം. ഇന്ത്യക്ക് പുറത്തുള്ള സെപ്റ്റിൻെറ ആദ്യ സെൻറ൪ ആണിത്.
ഇന്ത്യൻ ടീം അസിസ്റ്റൻറ് കോച്ച് നാരായണ മേനോൻ, ടീം മാനേജ൪ ശ്രീനിവാസ് മൂ൪ത്തി, സെപ്റ്റ് യു.എ.ഇ ചെയ൪മാൻ ഷംസുദ്ദീൻ നെല്ലറ, ജനറൽ കൺവീന൪ ഷാനവാസ്, മദ൪ മേനോൻ, ജോൺ വ൪ഗീസ്, ലത്തീഫ് എന്നിവ൪ ഉദ്ഘാടനവേളയിൽ സന്നിഹിതരായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ദുബൈയിൽ നടന്ന അണ്ട൪ 12 അന്താരാഷ്ട്ര മത്സരത്തിൽ സെപ്റ്റ് ടീം റണ്ണറപ്പ് ആയതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് യു.എ.ഇയിൽ സെൻറ൪ തുടങ്ങാൻ തീരുമാനിച്ചത്. ദുബൈ സെൻററിൽ നിന്ന് പരിശീലനം നൽകുന്ന കുട്ടികൾക്ക് നാട്ടിൽ നടക്കുന്ന സംസ്ഥാന, ജില്ലാ തലങ്ങളിലുള്ള യൂത്ത് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരവും നൽകും.
എട്ട് മുതൽ 12 വരെ വയസ്സുള്ള കുട്ടികൾക്ക് വിദഗ്ധ പരിശീലനം നൽകുന്ന ക്യാമ്പ് സെപ്റ്റംബ൪ മധ്യത്തോടെ ദുബൈയിൽ ആരംഭിക്കും. ഇതിനായി കുട്ടികളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള സെലക്ഷൻ ട്രയൽസ് ഈമാസം 29,30 തീയതികളിൽ വൈകീട്ട് നാല് മുതൽ ഏഴ് വരെ ദുബൈ സ്കൗട്ട് മിഷൻ ഗ്രൗണ്ടിൽ നടക്കും. വിവരങ്ങൾക്ക്: 055 9365858
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2012 12:37 PM GMT Updated On
date_range 2012-06-18T18:07:38+05:30‘സെപ്റ്റ്’ ദുബൈ സെന്‍റര്‍ തുടങ്ങി
text_fieldsNext Story