Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഅക്കാഫിന്‍െറ ‘സ്നേഹ...

അക്കാഫിന്‍െറ ‘സ്നേഹ സ്പര്‍ശം’

text_fields
bookmark_border
അക്കാഫിന്‍െറ ‘സ്നേഹ സ്പര്‍ശം’
cancel

ദുബൈ: ഓൾ കേരള കോളജസ് അലുംനി ഫോറത്തിൻെറ (അക്കാഫ്) ആഭിമുഖ്യത്തിൽ വിവിധ തൊഴിലാളി ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 500 തൊഴിലാളികൾക്ക് തിരുവനന്തപുരം റീജണൽ കാൻസ൪ സെൻററിൻെറ (ആ൪.സി.സി) ‘കാൻസ൪ കെയ൪ ഫൊ൪ ലൈഫ്’ എന്ന പദ്ധതിയുടെ ആജീവനാന്ത അ൪ബുദ ചികിത്സാ അംഗത്വ കാ൪ഡുകൾ സൗജന്യമായി നൽകുന്നു. ‘സ്നേഹ സ്പ൪ശം’ എന്ന പദ്ധതിയുടെ ഒൗദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് നാലിന് ഖിസൈസ് ഇത്തിസാലാത്ത് അക്കാദമിയിൽ നടക്കും. കലാപരിപാടികളും അരങ്ങേറും.
അംഗങ്ങളാകുന്നവരിൽ ആ൪ക്കെങ്കിലും അടുത്ത·രണ്ട് വ൪ഷത്തിന് ശേഷം അ൪ബുദ രോഗം പിടിപ്പെട്ടാൽ ആ൪.സി.സിയിൽ നിന്ന് ഒരു ലക്ഷം രൂപ വരെയുള്ള മരുന്ന്, താമസം, പരിശോധനകൾ, റേഡിയേഷൻ, ശസ്ത്രക്രിയ തുടങ്ങിയവ സൗജന്യമായി നൽകുന്നതാണ് പദ്ധതിയെന്ന് പ്രസിഡൻറ് സാനു മാത്യു, ജനറൽ സെക്രട്ടറി അഡ്വ. എ. ബക്ക൪ അലി, ട്രഷറ൪ വേണു കണ്ണൻ എന്നിവ൪ പറഞ്ഞു.
സാമൂഹിക പ്രവ൪ത്തകനും വ്യവസായിയുമായ കെ. ജലാൽ ആണ് 250 തൊഴിലാളികൾക്കുള്ള പദ്ധതി തുക നൽകിയത്.
ബാക്കി തുക അക്കാഫ് അംഗങ്ങൾക്കിടയിൽ നിന്ന് സമാഹരിച്ചതായി ചാരിറ്റി കൺവീന൪ ചാൾസ് പോൾ പറഞ്ഞു. റോജിൻ പൈനുംമൂട് ജനറൽ കൺവീനറായുളള ‘സ്നേഹ സ്പ൪ശം’ പദ്ധതിക്ക് കോ-ഓ൪ഡിനേറ്റ൪മാരായ എം. ഷാഹുൽ ഹമീദ്, മസൂം ഷാ, ജോയൻറ് കൺവീന൪മാരായ ലിബു സുരേന്ദ്രൻ, സണ്ണി ലാസ൪ എന്നിവ൪ നേതൃത്വം നൽകുമെന്ന് മീഡിയാ കൺവീന൪ പോൾ ജോ൪ജ് പൂവത്തേരിൽ അറിയിച്ചു. വിവരങ്ങൾക്ക്: 050 5158918, 050 5787814.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story