പ്രണബിന്റെ സ്ഥാനാര്‍ഥിത്വം എന്റെ സമ്മര്‍ദത്തിലൂടെ -മുലായം
text_fieldsലഖ്നോ: തന്റെ സമ്മ൪ദം മൂമാണ് പ്രണബ് മുഖ൪ജിയെ കോൺഗ്രസ് രാഷ്ട്രപതി സ്ഥാനാ൪ഥിയാക്കിയതെന്ന് എസ്.പി നേതാവ് മുലായം സിങ് യാദവ് പറഞ്ഞു. രാഷ്ട്രപതി ഭവനിലേക്ക് പ്രണബ് മുഖ൪ജിക്കാണ് താൻ എപ്പോഴും മുൻഗണന നൽകിയതെന്നും അദ്ദേഹം പറഞ്ഞു. അബ്ദുൽ കലാം, സോമനാഥ് ചാറ്റ൪ജി, മൻമോഹൻ സിങ് എന്നിവരെ തങ്ങളുടെസ്ഥാന൪ഥിയായി എസ്.പി പ്രഖ്യാപിച്ചിട്ടില്ലെന്നു പറഞ്ഞ മുലായം അവരുടെ പേരുകൾ നി൪ദേശിക്കുക മാത്രമാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. രാഷ്ട്രപതി സ്ഥാനാ൪ഥി സംബന്ധിച്ച കോൺഗ്രസിന്റെ ആദ്യ തീരുമാനങ്ങൾ തങ്ങളെ ആശയക്കുഴപ്പത്തിലാക്കി. സോണിയ ഗാന്ധിക്ക് പ്രണബിന്റെ സ്ഥാനാ൪ഥിത്വത്തിൽ താൽപര്യമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മുലായമിന്റെ അവകാശവാദങ്ങൾ കോൺഗ്രസ്വൃത്തങ്ങൾ നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
