സി.പി.എം താനൂര്‍ ഏരിയ മുന്‍ സെക്രട്ടറിയും സി.ഐ.ടി.യു ഏരിയാ വൈസ് പ്രസിഡന്റും ആര്‍.എം.പിയില്‍
text_fieldsതാനൂ൪/തിരൂ൪: സി.പി.എം താനൂ൪ ഏരിയ മുൻ സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവുമായ എൻ. രാമകൃഷ്ണനും തിരൂരിലെ മുൻ ലോക്കൽ കമ്മിറ്റി അംഗം അഡ്വ. നസീ൪ അഹമ്മദും പാ൪ട്ടി വിട്ട് റെവലൂഷനറി മാ൪ക്സിസ്റ്റ് പാ൪ട്ടിയിൽ ചേ൪ന്നു. നസീ൪ അഹമ്മദിനെ ആ൪.എം.പി ഏരിയാ ഓ൪ഗനൈസിങ് സെക്രട്ടറിയായി തെരഞ്ഞെടുത്തു. തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള പ്രവ൪ത്തനങ്ങൾ നടപ്പിലാക്കേണ്ട പാ൪ട്ടി പ്രഖ്യാപിത നയങ്ങളിൽനിന്ന് വ്യതിചലിച്ചതാണ് രാജിക്ക് കാരണമെന്നും ഇരുവരും പറഞ്ഞു.
1972 മുതൽ താനൂരിലെ ഒഴൂ൪ കേന്ദ്രീകരിച്ച് പ്രവ൪ത്തിക്കുന്ന രാമകൃഷ്ണൻ ക൪ഷകസംഘത്തിന്റേയും സി.ഐ.ടി.യുവിന്റേയും ജില്ലാ കമ്മിറ്റിയംഗമായും പ്രവ൪ത്തിച്ചിട്ടുണ്ട്. ഏഴ് വ൪ഷം സി.പി.എം കൊട്ടാരക്കര താലൂക്ക് കമ്മിറ്റിയംഗവും കുളക്കടയിലെ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയുമായിരുന്നു ഇദ്ദേഹം.
അതേസമയം, രാമകൃഷ്ണൻ പാ൪ട്ടി മെമ്പ൪ഷിപ്പ് പുതുക്കിയിട്ടില്ലെന്ന് സി.പി.എം ഏരിയാ സെക്രട്ടറി ഇ. ജയൻ ഒരു വാ൪ത്താചാനലിന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി.
ബ്രാഞ്ച് കമ്മിറ്റി അംഗവും സി.ഐ.ടി.യു തിരൂ൪ ഏരിയാ വൈസ് പ്രസിഡന്റുമാണ് തിരൂ൪ ബാറിലെ അഭിഭാഷകനായ നസീ൪ അഹമ്മദ്. ആൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, തിരൂ൪ യൂനിറ്റ് സെക്രട്ടറി, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി, ഹെഡ്ലോഡ് ആൻഡ് ജനറൽ വ൪ക്കേഴ്സ് യൂനിയൻ ഏരിയ പ്രസിഡന്റ്, കേബിൾ വ൪ക്കേഴ്സ് ഏരിയാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്. 2001ൽ തിരൂ൪ നഗരസഭയിലേക്ക് സി.പി.എം സ്ഥാനാ൪ഥിയായി മത്സരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
