Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightമാലിന്യം തള്ളലിനെതിരെ...

മാലിന്യം തള്ളലിനെതിരെ ലക്ഷങ്ങള്‍ ചെലവഴിച്ച് ആരോഗ്യവകുപ്പിന്‍െറ പുതിയ പദ്ധതി

text_fields
bookmark_border
മാലിന്യം തള്ളലിനെതിരെ ലക്ഷങ്ങള്‍ ചെലവഴിച്ച് ആരോഗ്യവകുപ്പിന്‍െറ പുതിയ പദ്ധതി
cancel

തിരുവനന്തപുരം: പണ്ട് മുതലേയുള്ള പല നിയമങ്ങളും കലക്ടറുടെ പ്രത്യേക സ്ക്വാഡും പൊലീസിൻെറ ഓപറേഷൻ സ്വീപ്പ് പദ്ധതിയുമെല്ലാം ഉണ്ടായിട്ടും പൊതുസ്ഥലത്തെ മാലിന്യം തള്ളലിനെതിരെ ലക്ഷങ്ങൾ ചെലവഴിച്ച് ആരോഗ്യവകുപ്പിൻെറ പുതിയ ‘ഓപറേഷൻ’-സേഫ്-തിരുവനന്തപുരം.
1939ലെ മദിരാശി പൊതുജനാരോഗ്യ നിയമം, 1995ലെ തിരുകൊച്ചി പൊതുജനാരോഗ്യ നിയമം, എന്നിവക്ക് പുറമെ ഇന്ത്യൻ ശിക്ഷാ നിയമം, പഞ്ചായത്തീരാജ് നിയമം, നഗരപാലികാ നിയമം, പരിസ്ഥിതി സംരക്ഷണനിയമം, ഭക്ഷ്യ സുരക്ഷാ നിയമം തുടങ്ങി പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് തടയാൻ ശക്തമായ പല നിയമങ്ങളും ഉണ്ട്. ഇതിന് പുറമെ ഹൈകോടതി ഉത്തരവ് പ്രകാരം ട്രാഫിക് ഐ.ജി നോഡൽ ഓഫിസറായി നടപ്പാക്കേണ്ട ഓപറേഷൻ സ്വീപ്പ് പദ്ധതിയുണ്ട്. കഴിഞ്ഞ ദിവസം കലക്ട൪ നഗരത്തിൽ നിരോധാജ്ഞ പ്രഖ്യാപിക്കുകയും മാലിന്യനിക്ഷേപം തടയാനായി പ്രത്യേക സ്ക്വാഡിനെ നിയമിക്കുകയും ചെയ്തത് വേറെയുമുണ്ട്. ഇത്രയൊക്കെ സംവിധാനങ്ങളുണ്ടായിട്ടും വ്യത്യസ്ത വകുപ്പ് അധികൃതരും നഗരസഭയും ഒന്നും കാര്യക്ഷമമായി നടപ്പാക്കാത്തതിനാൽ പൊതുസ്ഥലങ്ങൾ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. ഇതിനിടെയാണ് തൃശൂ൪, കൊച്ചി ജില്ലകളുടെ മാതൃകയാണെന്ന് അവകാശപ്പെട്ട് തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് പുതിയ പരീക്ഷണവുമായി എത്തിയത്.
ഡി.എം.ഒക്ക് കീഴിൽ വരുന്ന ജല ജന്യരോഗവിഭാഗവും മന്ത് പ്രതിരോധ സെല്ലും ചെയ്യേണ്ട പ്രാഥമിക പ്രവ൪ത്തനങ്ങൾ നടപ്പാക്കുമെന്ന പേരിലാണ് ആരോഗ്യ വകുപ്പ് 2.2 ലക്ഷം രൂപ ചെലവഴിച്ച് പുതിയ പദ്ധതിയുമായി രംഗത്തത്തെുന്നത്. പക൪ച്ചവ്യാധി നിയന്ത്രണ ക൪മ പരിപാടി പ്രമേയത്തിൽ ‘സേഫ്-തിരുവനന്തപുരം’ എന്ന പേരിലാണ് തിങ്കളാഴ്ച ആരംഭിക്കുന്ന പദ്ധതി.
ജില്ലാ തലത്തിൽ മുഴുവൻ മെഡിക്കൽ ഓഫിസ൪മാ൪ക്കും, ആരോഗ്യ പ്രവ൪ത്തക൪ക്കും പൊതുജനാരോഗ്യ നിയമങ്ങളെക്കുറിച്ച് പരിശീലനം നൽകുക, നിയമപരമായി നൽകേണ്ട നോട്ടീസുകൾ, റിപ്പോ൪ട്ടിങ് ഫോമുകൾ എന്നിവ അച്ചടിച്ച് വിതരണംചെയ്യുക, പ്രചാരണ പ്രവ൪ത്തനങ്ങൾ സംഘടിപ്പിക്കുക, ആശാ, അങ്കണവാടി, ആരോഗ്യ സന്നദ്ധ പ്രവ൪ത്തക൪ വീടുകളിലും സ്ഥാപനങ്ങളിലും സന്ദ൪ശനം നടത്തി പൊതുജനാരോഗ്യ പ്രശ്നങ്ങൾ, പക൪ച്ച വ്യാധികൾക്കുള്ള സാഹചര്യങ്ങൾ എന്നിവ മനസ്സിലാക്കുകയും പ്രശ്നപരിഹരത്തിന് നി൪ദേശം നൽകുകയും ചെയ്യും.
വീഴ്ചവരുത്തുന്നവ൪ക്കെതിരെ നിയമ നടപടിക്ക് ശിപാ൪ശ ചെയ്യാനും നോട്ടീസ് നൽകാനും അനുസരിക്കാത്തവ൪ക്കെതിരിൽ നിയമനടപടി സ്വീകരിക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രവ൪ത്തനമായി വിഭാവനം ചെയ്തിരിക്കുന്നത്.
പുതിയ പദ്ധതിയിൽ നോട്ടീസുകളുടെ അച്ചടിക്കും വിതരണത്തിനുമായി 11,500 രൂപയും ബ്ളോക്ക്തല മെഡിക്കൽ ഓഫിസ൪മാരുടെയും ഹെൽത്ത് സൂപ്പ൪ വൈസ൪മാരുടെയും പരിശീലനത്തിന് 31,000 രൂപയുമാണ് ചെലവഴിച്ചത്. മെഡിക്കൽ ഓഫിസ൪മാരുടെയും ഹെൽത്ത് ഇൻസ്പെക്ട൪മാരുടെയും പരിശീലനത്തിന് 1,22,000 രൂപയും ഫീൽഡ് ജീവനക്കാരുടെ പരിശീലനത്തിന് 45,000 രൂപയും റിപ്പോ൪ട്ടിങ് ഫോമുകളുടെ അച്ചടിക്കും വിതരണത്തിനുമായി 8,000 രുപയും വാ൪ത്താസമ്മേളനം, പലവക എന്നിവക്കായി 2,500 രൂപയുമുൾപ്പെടെ 2,20,000 രുപയാണ് ചെലവഴിച്ചിരിക്കുന്നത്.
അതേസമയം, പുതിയ പദ്ധതി നടപ്പാക്കാൻ സ൪ക്കാറിന് ചെലവായ തുക ആറ് മാസം കൊണ്ട് പിഴയിലൂടെ തിരിച്ച് ഈടാക്കാനാകുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃത൪ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story