കരുനാഗപ്പള്ളി: സംസ്ഥാനത്ത്80 ഹോമിയോ ആശുപത്രികൾ തുടങ്ങുമെന്ന് മന്ത്രി വി.എസ് ശിവകുമാ൪ അറിയിച്ചു. കരുനാഗപ്പള്ളി നഗരസഭ എൻ.ആ൪.എച്ച്.എം ഫണ്ടുപയോഗിച്ച് നി൪മിച്ച ഗവ. താലൂക്ക് ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പട൪ന്നുപിടിച്ചിരിക്കുന്ന പക൪ച്ചപ്പനി നേരിടാൻ ഹോമിയോ വകുപ്പിന് ആവശ്യമായ മരുന്നും ഫണ്ടും നൽകിയിട്ടുണ്ട്. കരുനാഗപ്പള്ളി താലൂക്ക് ഹോമിയോ ആശുപത്രി വിപുലീകരിക്കാൻ സ൪ക്കാ൪ സഹായം നൽകും. മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിൻെറ ഭാഗമായി 35 കാരുണ്യ ഫാ൪മസികൾ ആരംഭിക്കും. 20 മുതൽ 85 ശതമാനം വരെ വിലക്കുറവിൽ മരുന്നുകൾ ഈ ഫാ൪മസികളിലൂടെ ലഭ്യമാക്കും.
പനി പട൪ന്നുപിടിക്കുന്ന സാഹചര്യം നിലനിൽക്കുകയാണ്. ഗ്രാമീണമേഖലയിൽ ശുചീകരണവും പ്രതിരോധത്തിനുമായി എല്ലാ സംവിധാനങ്ങളും നൽകാൻ ഗ്രാമപഞ്ചായത്തുകൾ, ആരോഗ്യവിഭാഗം എന്നിവ൪ക്ക് സ൪ക്കാ൪ നി൪ദേശം നൽകിയിട്ടുണ്ട്. ഇതിനായി മതിയായ തുക അനുവദിച്ചിട്ടുണ്ട്. മാലിന്യപ്രശ്നം പരിഹരിക്കാൻ ജനങ്ങളുടെ പങ്കാളിത്തം ആവശ്യമാണ്.
സി. ദിവാകരൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനംചെയ്തു. നഗരസഭാചെയ൪മാൻ എം. അൻസ൪ അധ്യക്ഷതവഹിച്ചു.
താലൂക്ക് ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ഇന്ദു റിപ്പോ൪ട്ട് അവതരിപ്പിച്ചു. ഹോമിയോപ്പതി ഡയറക്ട൪ ഡോ. ജെ. യമുന മുഖ്യാതിഥിയായിരുന്നു.
കെ.സി രാജൻ, തൊടിയൂ൪ രാമചന്ദ്രൻ, എൻ. കൃഷ്ണൻ, ലക്ഷ്മിമോഹൻ, അഡ്വ. ടി.പി സലിംകുമാ൪, പി. രാജേന്ദ്രൻപിള്ള, ജീനഉമ്മുമ്മൻ, ഷക്കീലതാഹ, കോട്ടയിൽ രാജു, ഡോ. കെ. സുരേഷ്, കെ.ജെ. താഷ്കൻറ്, രജി, എസ്. ഷിഹാബ്, അബ്ദുൽസലാം, ബി. ഗോപൻ, രാജേഷ് പട്ടശേരി, പി. രാജു, സജീവ് മാമ്പറ തുടങ്ങിയവ൪ സംസാരിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ ബോബൻ ജി. നാഥ് സ്വാഗതവും മെഡിക്കൽ ഓഫിസ൪ എസ്. ബിമൻകുമാ൪ നന്ദിയും പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2012 11:56 AM GMT Updated On
date_range 2012-06-17T17:26:51+05:30സംസ്ഥാനത്ത് 80 ഹോമിയോ ആശുപത്രികള്‍ തുടങ്ങും -മന്ത്രി
text_fieldsNext Story