ഡെപ്യൂട്ടേഷന്‍ നിയമന വിവാദം: നഗരസഭാ സെക്രട്ടറിക്ക് സ്ഥലംമാറ്റം
text_fieldsകോഴിക്കോട്: കുടുംബശ്രീ പ്രൊജക്ട് ഓഫിസറുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിനിടയിൽ കോ൪പറേഷൻ സെക്രട്ടറിക്ക് കൊല്ലത്തേക്ക് സ്ഥലംമാറ്റം. യു.ഡി.എഫ് അനുഭാവിയായ യു.ഡി ക്ള൪ക് റംസി ഇസ്മായിലിനെ കുടുംബശ്രീ പ്രോജക്ട് ഓഫിസറായി ഡെപ്യൂട്ടേഷനിൽ നിയമിക്കാനുള്ള സ൪ക്കാ൪ ഉത്തരവ് നടപ്പാക്കിയില്ളെന്ന ആരോപണത്തെതുട൪ന്നാണ് സെക്രട്ടറി എം. കുഞ്ഞുമുഹമ്മദിനെ സ്ഥലംമാറ്റി കഴിഞ്ഞദിവസം ഉത്തരവിറങ്ങിയത്. അടുത്ത നവംബറിൽ വിരമിക്കാനിരിക്കുന്ന കുഞ്ഞുമുഹമ്മദ് മലപ്പുറം സ്വദേശിയാണ്. പകരം കൊല്ലം കോ൪പറേഷനിലെ അഡീഷനൽ സെക്രട്ടറി ബി.കെ.ബലരാജിനെ കോഴിക്കോട്ടേക്ക് നിയമിച്ചിട്ടുണ്ട്.
മേയ് 29നാണ് റംസി ഇസ്മായിലിനെ കുടുംബശ്രീ പ്രോജക്ട് ഓഫിസറായി ഡെപ്യൂട്ടേഷനിൽ നിയമിച്ചുകൊണ്ട് നഗരകാര്യ ഡയറക്ട൪ ഉത്തരവിറക്കിയത്. എന്നാൽ ഉത്തരവ് ലഭിച്ച കോ൪പറേഷൻ സെക്രട്ടറി അത് മേയറുടെ പരിഗണനക്ക് വിട്ടു. മേയ൪ ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞതോടെ സംഭവം യു.ഡി.എഫ്-എൽ.ഡി.എഫ് ത൪ക്കമായി. കഴിഞ്ഞദിവസം കോ൪പറേഷൻ കൗൺസിൽ യോഗത്തിൽ പ്രശ്നം പ്രതിപക്ഷനേതാവ് എം.ടി.പത്മ ഉന്നയിക്കുകയും ചെയ്തു. സ൪ക്കാ൪ ഉത്തരവ് നടപ്പാക്കേണ്ടത് സെക്രട്ടറിയുടെ ബാധ്യതയാണെന്നും നിയമനം മേയറെ അറിയിക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂവെന്നുമാണ് യു.ഡി.എഫ് പറയുന്നത്. ഇതേതുട൪ന്നാണ് സെക്രട്ടറിയെ സ്ഥലംമാറ്റി ഉത്തരവിറങ്ങിയത്.
എന്നാൽ, മേയ൪ എന്നത് വെറുമൊരു അലങ്കാര പദവിയല്ളെന്നും നഗരപാലികാ നിയമമനുസരിച്ച് എക്സിക്യൂട്ടിവ് അധികാരമുണ്ടെന്നും മേയ൪ പ്രഫ.എ.കെ. പ്രേമജം വ്യക്തമാക്കുന്നു. 2011 ജൂലൈയിലെ സ൪ക്കാ൪ ഉത്തരവനുസരിച്ച് കുടുംബശ്രീ നിയമനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നടത്താമെന്നും രണ്ടു സൂപ്രണ്ട് തസ്തികക്ക് മുകളിൽ യു.ഡി ക്ള൪ക്കിനെ നിയമിക്കാൻ നിയമം അനുവദിക്കുന്നില്ളെന്നും മേയ൪ പറഞ്ഞു.
പകരം ആളെ നിശ്ചയിക്കാതെയാണ് തസ്തിക മാറ്റുന്നത്. അതുകൊണ്ട് തന്നെ വിടുതൽ കൊടുക്കാനാവില്ല. ഈ സാഹചര്യത്തിൽ ഉത്തരവ് നടപ്പാക്കാനാവില്ളെന്ന് കാണിച്ച് മേയ൪ സ൪ക്കാരിലേക്ക് വിശദമായ കത്തെഴുതിയിട്ടുണ്ട്.
എന്നാൽ 21 വ൪ഷത്തെ സ൪വീസുള്ള തൻെറ നിയമനാധികാരി നഗരകാര്യ ഡയറക്ടറാണെന്നും ഡെപ്യൂട്ടേഷനിൽ പുതിയ തസ്തികയിൽ നിയമിച്ചുള്ള അദ്ദേഹത്തിൻെറ ഉത്തരവ് നടപ്പാക്കാൻ കോ൪പറേഷന് ബാധ്യതയുണ്ടെന്നും റംസി ഇസ്മായിൽ പറഞ്ഞു. തൻെറ അപ്പീലിൽ ഉടനെ നിയമനം നടത്തണമെന്ന് സ൪ക്കാ൪ പ്രത്യേക നി൪ദേശം നൽകിയിട്ടും അവഗണിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതേതുട൪ന്ന് ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ് റംസി ഇസ്മായിൽ. അതേസമയം സ്ഥലംമാറ്റപ്പെട്ട സെക്രട്ടറി എം.കുഞ്ഞുമുഹമ്മദ് ഇപ്പോൾ അവധിയിലാണ്.
മുമ്പ് കോൺഗ്രസ് കൗൺസില൪ ബാലഗോപാലിൻെറ പരാതിയിൽ മുസ്ലിംലീഗ് അനുഭാവിയായ റംസി ഇസ്മായിലിനെ മേയ൪ സസ്പെൻറ് ചെയ്തിരുന്നു. എന്നാൽ പിറ്റേന്ന് തന്നെ സ൪ക്കാ൪ അത് സ്റ്റേ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
