മെഡി. കോളജ് റോഡില്‍ വാഹനങ്ങളുടെ കൂട്ടിയിടി; നാലുപേര്‍ക്ക് പരിക്ക്
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് റോഡിൽ പ്രസൻേറഷൻ സ്കൂളിന് സമീപം നാലു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേ൪ക്ക് പരിക്ക്.
സ്വകാര്യ ബസ്, ഗുഡ്സ് ഓട്ടോറിക്ഷ, കാ൪, ബൈക്ക് എന്നിവയാണ് ഉച്ചക്ക് 2.30ഓടെ അപകടത്തിൽപെട്ടത്. പരിക്കേറ്റ ബൈക്ക് യാത്രക്കാരായ ഗോവിന്ദപുരം പയ്യടിയിൽ സുധീ൪ (36), തൃശൂ൪ ചെമ്മണ്ണൂ൪ പ്രേംസാഗ൪ (26), ഓട്ടോ ഡ്രൈവ൪ പയ്യാനക്കൽ എം.വി. ഹൗസിൽ അഷ്റഫ് (48), കാ൪ ഓടിച്ച ബീച്ച് ഗവ. ആശുപത്രിയിലെ ദന്തൽ സ൪ജൻ മലപ്പുറം കിഴക്കുമുറി കണ്ണപ്പാറ ഡോ. ഉണ്ണികൃഷ്ണൻ എന്നിവ൪ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലാക്കി.
പ്രസൻേറഷൻ സ്കൂളിന് എതി൪വശം റോഡിലാണ് അപകടം. കോഴിക്കോട്ടേക്ക് വരുകയായിരുന്ന ഗോപിക ബസ് ഗുഡ്സ് ഓട്ടോയിലിടിച്ചാണ് അപകട തുടക്കം.
മുൻഭാഗം തക൪ന്ന ഒട്ടോ, മാരുതി ബലേനോ കാറിലിടിച്ചു. ഇതോടെ നിയന്ത്രണം വിട്ട കാ൪ പ്രസൻേറഷൻ സ്കൂൾ കഴിഞ്ഞുള്ള കരിങ്കൽ മതിൽ തക൪ത്തു.
ഇതിനിടയിൽപെട്ട ബൈക്കിലും ഇടിച്ചാണ് കാ൪ നിന്നത്.കൂട്ടിയിടിയിൽ വൻ അപകടം ഒഴിവായത് തലനാരിഴക്കാണ്. അപകടത്തെ തുട൪ന്ന് യുദ്ധക്കളം പോലെയായ റോഡിൽനിന്ന് പൊലീസും നാട്ടുകാരും ചേ൪ന്ന് ക്രയിൻ ഉപയോഗിച്ചാണ് കാ൪ മാറ്റിയത്. സംഭവത്തിൽ കേസെടുത്തതായി ട്രാഫിക് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
