ഭൂസമരം: ആദിവാസികളെ വിട്ടയച്ചില്ളെങ്കില്‍ വനംവകുപ്പ് ഓഫിസുകള്‍ കൈയേറും -എ.കെ.എസ്
text_fieldsകൽപറ്റ: ഭൂസമരം നടത്തി ജയിലിലായ ആദിവാസികൾക്കെതിരെയുള്ള കേസ് പിൻവലിച്ച് വിട്ടയക്കണമെന്ന് ആദിവാസി ക്ഷേമസമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇല്ളെങ്കിൽ കുടുംബാംഗങ്ങൾ വനംവകുപ്പ് ഓഫിസുകളിൽ കയറി താമസിക്കുന്നതടക്കമുള്ള സമരത്തിലേക്ക് നീങ്ങും. കേരള വനസംരക്ഷണ നിയമം (29) വകുപ്പ് പ്രകാരം ജാമ്യമില്ല കുറ്റങ്ങൾ ചുമത്തിയാണ് ആദിവാസികൾക്കെതിരെ കേസെടുത്തത്.
ഇത് മനുഷ്യാവകാശലംഘനമാണ്. ഭൂമി ലഭിക്കുംവരെ മറ്റു സംഘടനകളുമായി യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കും.
ജയിലിലടക്കപ്പെട്ടവരുടെ കുടുംബം പട്ടിണിയിലാണ്. എ.കെ.എസ് ആഴ്ചയിൽ രണ്ടു കിലോ അരി വിതരണം ചെയ്യുന്നത് മാത്രമാണ് ആശ്വാസം. ജയിലിലായവരെ കഴിഞ്ഞദിവസം മാനന്തവാടി കോടതിയിൽ ഹാജരാക്കുമെന്ന് ബന്ധുക്കളെ അറിയിച്ചെങ്കിലും ഹാജരാക്കാതെ റിമാൻഡ് നീട്ടി.
ആദിവാസികളെ ജയിലിലടക്കുന്ന സ൪ക്കാ൪ വൻകിട കൈയേറ്റക്കാ൪ക്ക് ഒത്താശ ചെയ്യുന്നു. ഹാരിസൺസ് മലയാളം കമ്പനി തങ്ങളുടേതെന്ന് അവകാശപ്പെടുന്ന 60,000 ഏക്കറോളം ഭൂമി സ൪ക്കാ൪ ഏറ്റെടുക്കണമെന്ന് റവന്യൂ അസി. കമീഷണ൪ സജിത്ത് ബാബുവിൻെറ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം റിപ്പോ൪ട്ട് നൽകിയിരുന്നു. ഇതിൽ വലിയ ഭാഗം വയനാട്ടിലാണ്. എം.വി. ശ്രേയാംസ്കുമാ൪ എം.എൽ.എയും ജോ൪ജ് പോത്തനും സ൪ക്കാ൪ ഭൂമി അനധികൃതമായി കൈവശം വെക്കുന്നു. ഭൂസമരം ഒത്തുതീ൪പ്പാക്കാൻ സ൪ക്കാ൪ അടിയന്തര നടപടികൾ കൈക്കൊളളണമെന്നും എ.കെ.എസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
