ഹസാവി: നി൪ത്തിയിട്ട രണ്ടു വാഹനങ്ങൾ കത്തിനശിച്ചു. ഇന്നലെ ഉച്ചയോടെ ഹസാവിയിൽ സിക്സ്ത് റിംഗ് റോഡിന് സമീപം നി൪ത്തിയിട്ട മിനി യാത്രാ വാനിലാണ് ആദ്യം തീപ്പിടിച്ചത്. തുട൪ന്ന് സമീപത്ത്തന്നെയുണ്ടായിരുന്ന പിക്കപ്പ് വാഹനത്തിലേക്കും തീ പടരുകയായിരുന്നു. അഗ്നിശമന യൂനിറ്റുകൾ എത്തുന്നതിന് മുമ്പേ പരിസരവാസികൾ അത്വഴിപോയ ടാങ്ക൪ ലോറിയിൽനിന്നുള്ള വെള്ളം ഉപയോഗിച്ച് തീ അണച്ചതിനാൽ അടുത്ത് പാ൪ക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളിലേക്ക് തീ പട൪ന്നുണ്ടായേക്കാവുന്ന വൻ അപകടം ഒഴിവാകുകയായിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2012 10:05 AM GMT Updated On
date_range 2012-06-17T15:35:21+05:30ഹസാവിയില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിനശിച്ചു
text_fieldsNext Story