റെയ്ഡില്‍ പിടിയിലായത് 5,000 അനധികൃത താമസക്കാര്‍
text_fieldsകുവൈത്ത് സിറ്റി: കഴിഞ്ഞ ഏതാനും ആഴ്ചകളായി അനധികൃത താമസക്കാരെ ലക്ഷ്യം വെച്ച് അധികൃത൪ ആരംഭിച്ച വ്യാപക റെയ്ഡിനിടെ പിടിയിലായവരുടെ എണ്ണം 5000 കവിഞ്ഞതായി റിപ്പോ൪ട്ട്.
ഇത് സംബന്ധമായി ജനറൽ എമിഗ്രേഷൻ ഡിപ്പാ൪ട്ടുമെൻറ് തയാറാക്കിയ സ്ഥിതിവിവര കണക്കുകളെ ഉദ്ധരിച്ച് പ്രദേശിക പത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേ സമയം ഇന്ത്യയുൾപ്പെടെ പത്ത് രാജ്യങ്ങളിൽ നിന്നുള്ള 95000 പേ൪ ഇഖാമലംഘകരായി ഇനിയും രാജ്യത്തുണ്ടെന്നാണ് റിപ്പോ൪ട്ടിലുള്ളത്. രാജ്യത്ത് ശേഷിക്കുന്ന അനധികൃത താമസക്കാരിൽ 24000 പേരുമായി ബംഗ്ളാദേശാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇതിൽ 22000 ഇഖാമലംഘകരുമായി ഇന്ത്യക്കാരുടെ സ്ഥാനം രണ്ടാമതാണ്. പിടിയിലാവാതെ കഴിയുന്ന ഇഖാമലംഘകരിൽ ഖാദിം വിസയിലുള്ളവ൪ 39000 പേ൪ വരും. ശ്രീലങ്ക (15000), ഇന്തോനേഷ്യ (8000), ഈജിപ്ത്(8000), ഫിലീപ്പീൻ (7000), പാകിസ്ഥാൻ (4000), നേപ്പാൾ (3000), സിറിയ (3000), എത്യോപ്യ (1000) എന്നിവയാണ് അനധികൃത താമസക്കാരുള്ള മറ്റ് രാജ്യങ്ങളും അവരുടെ എണ്ണവും. കഴിഞ്ഞ ഏപ്രിൽ അവസാനം വരെ രാജ്യത്ത് ആകെ ഒരു ലക്ഷത്തോളം ഇഖാമലംഘകരുണ്ടായിരുന്നതായാണ് കണക്ക്. ഇതിൽനിന്നും വിവിധ ഡിപ്പാ൪ട്ടുമെൻറുകളെ ഏകോപിപ്പിച്ച് സുരക്ഷാ വിഭാഗം നടത്തിയ വ്യാപക പരിശോധനയിലൂടെ വിവിധ രാജ്യക്കാരായ 5000 ഓളം പേരാണ് പിടിയിലായത്. അനധികൃത കുടിയേറ്റക്കാരിൽനിന്ന് രാജ്യത്തെ ശുദ്ധീകരിക്കുക എന്ന തീരുമാനത്തോടെ ആരംഭിച്ച ഇപ്പോഴത്തെ റെയ്ഡ് അങ്കറ സ്്ക്രാപ്യാഡ് ഏരിയയിൽനിന്നാണ് തുടങ്ങിയത്. 850 ഓളം പേരാണ് അങ്കറയിൽനിന്ന് പിടിയിലായത്. തുട൪ന്ന് വഫ്റ കാ൪ഷിക മേഖല, മീന അബ്ദുല്ല സ്ക്രാപ്യാഡ് ഏരിയ, ജലീബ് എന്നിവയുൾപ്പെടെ വിവിധ ഭാഗങ്ങളിലും റെയ്ഡ് അരങ്ങേറി. ശക്തമായ പരിശോധന വരും നാളുകളിലും തുടരും എന്ന് തന്നെയാണ് ഇത് സംബന്ധമായി അധികൃത൪ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
