മല്‍സരിച്ചാല്‍ നടപടിയെന്ന് എന്‍.സി.പി; പുറത്താക്കാന്‍ വെല്ലുവിളിച്ച് സാങ്മ
text_fieldsന്യൂദൽഹി: പാ൪ട്ടി തീരുമാനം ലംഘിച്ച് പ്രണബിനെതിരെ മത്സരിച്ചാൽ സാങ്മക്കെതിരെ നടപടിയുണ്ടാകുമെന്ന് എൻ.സി.പി നേതാവും കേന്ദ്രമന്ത്രിയുമായ പ്രഫുൽ പട്ടേൽ. എന്നാൽ, മത്സരത്തിൽ ഉറച്ചുനിൽക്കുമെന്ന് ആവ൪ത്തിച്ച് വ്യക്തമാക്കിയ സാങ്മ, താൻ എൻ.സി.പിയുടെ സ്ഥാനാ൪ഥിയല്ലെന്ന നിലപാടിലാണ്.
ആദിവാസി രാഷ്ട്രപതിയെന്ന വാദവുമായി സ്ഥാനാ൪ഥിത്വം സ്വയം പ്രഖ്യാപിച്ച സാങ്മയെ പിന്തുണക്കില്ലെന്ന് എൻ.സി.പി നേതാവ് ശരദ്പവാ൪ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ എ.ഐ.എ.ഡി.എം.കെയുടെയും ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായികിന്റെ ബിജു ജനതാദളിന്റെയും പിന്തുണ നേടിയെടുത്ത സാങ്മ മത്സരിക്കാനുള്ള ഉറച്ച തീരുമാനത്തിലാണ്. യു.പി.എ സ്ഥാനാ൪ഥി പ്രണബ് മുഖ൪ജിക്കാണ് എൻ.സി.പി പിന്തുണ. സാങ്മയെ കാര്യം ബോധ്യപ്പെടുത്താൻ ജൂൺ 21ന് എൻ.സി.പി നേതൃയോഗം വിളിച്ചിട്ടുണ്ട്. നാമനി൪ദേശ പത്രിക നൽകാൻ സാങ്മ തയാറാവില്ലെന്നാണ് പാ൪ട്ടി പ്രതീക്ഷിക്കുന്നതെന്നും പട്ടേൽ തുട൪ന്നു.
ആദിവാസി സമൂഹത്തിന്റെ പ്രതിനിധിയായാണ് ഞാൻ മത്സരിക്കാൻ ആഗ്രഹിക്കുന്നത്. നാമനി൪ദേശ പത്രിക ഉടൻ നൽകും. എൻ.ഡി.എയുടെ തീരുമാനം പ്രതീക്ഷയോടെ കാത്തിരിക്കയാണ്. നവീൻ പട്നായികും ജയലളിതയും പറയുന്നത് മാത്രമേ ഇക്കാര്യത്തിൽ താൻ സ്വീകരിക്കുകയുള്ളൂവെന്നും സാങ്മ വ്യക്തമാക്കി. അതിനിടെ, ശനിയാഴ്ച ഭുവനേശ്വറിൽ നവീൻ പട്നായികിന്റെ അധ്യക്ഷതയിൽ ചേ൪ന്ന ബിജു ജനതാദൾ യോഗം സാങ്മയെ പിന്തുണക്കുമെന്ന് ആവ൪ത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
