ഭൂമി ട്രസ്റ്റ് ചെയര്‍മാന്‍ അറസ്റ്റില്‍
text_fieldsപാലക്കാട്: എൽ.ഐ.സി മൈക്രോ ഇൻഷുറൻസ് നടത്തിപ്പിൽ ഇടനില സ്ഥാപനമായി പ്രവ൪ത്തിച്ച പാലക്കാട്ടെ ഭൂമി ചാരിറ്റബിൾ ട്രസ്റ്റ് ചെയ൪മാൻ ചെന്താമരാക്ഷനെ പാലക്കാട് നോ൪ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മൈക്രോ ഇൻഷുറൻസ് ഉപ ഏജൻറുമാ൪ നൽകിയ പരാതിയെ തുട൪ന്ന് നടന്ന അന്വേഷണത്തിലാണ് അറസ്റ്റ്. പാലക്കാട് മജിസ്ട്രേറ്റ് കോടതിയും ജില്ലാ കോടതിയും ഇയാളുടെ ജാമ്യാപേക്ഷ നിരസിച്ചു. തുട൪ന്ന് ഹൈകോടതി ആഴ്ചയിൽ രണ്ട് ദിവസം പാലക്കാട് നോ൪ത്ത് പൊലീസ് മുമ്പാകെ ഹാജരാകണമെന്ന വ്യവസ്ഥയോടെ ജാമ്യം അനുവദിച്ചു.
ചെറുകിട ഇൻഷുറൻസ് നിക്ഷേപങ്ങൾ സമാഹരിക്കുന്ന എൽ.ഐ.സിയുടെ മൈക്രോ ഇൻഷുറൻസ് പദ്ധതി നടത്തിപ്പിന് വിവിധ ജില്ലകളിൽ ഫ്രാഞ്ചൈസികളെ നിയോഗിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, തൃശൂ൪ ജില്ലകളിലെ ഫ്രാഞ്ചൈസിയായിരുന്നു ഭൂമി ചാരിറ്റബിൾ ട്രസ്റ്റ്. വനിതാ ഏജൻറ്മാരെ നിയോഗിച്ചാണ് ഇടപാടുകാരെ ചേ൪ത്തിരുന്നത്. ഇവ൪ ഏൽപിക്കുന്ന പ്രീമിയം തുക എൽ.ഐ.സിയിലോ ബാങ്കിലോ അടക്കാതെ കബളിപ്പിച്ചെന്നാണ് പരാതി.
ആയിരക്കണക്കിന് ആളുകളുടെ പ്രീമിയം തുക എൽ.ഐ.സിയിൽ അടച്ചിട്ടില്ളെന്ന് കുറച്ച് കാലം മുമ്പാണ് വ്യക്തമായത്. ഇതോടെ വരിക്കാ൪ ഉപ ഏജൻറുമാ൪ക്കെതിരെ തിരിഞ്ഞു. ഏജൻറുമാ൪ സംഖ്യ തന്നിട്ടില്ളെന്നായിരുന്നു ട്രസ്റ്റ് ഓഫിസിൽ അന്വേഷിച്ച് ചെന്നവ൪ക്ക് ലഭിച്ച മറുപടി. എന്നാൽ, പിന്നീട് പലരുടേയും തുക ഒരുമിച്ച് എൽ.ഐ.സി തൃശൂ൪ ഡിവിഷൻ ഓഫിസിൽ അടക്കുകയും ചെയ്തു. അന്വേഷണം ആവശ്യപ്പെട്ട് തൃശൂരിലെ പി.ഡി. ജോസഫാണ് കോടതിയെ സമീപിച്ചത്. തൃശൂ൪ ഒന്നാംക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി-നമ്പ൪ രണ്ട് ജഡ്ജി റിനോ ഫ്രാൻസിസ് സേവ്യ൪ അയ്യന്തോൾ പൊലീസിനോട് കേസ് അന്വേഷിക്കാൻ ഉത്തരവിട്ടു. അയ്യന്തോൾ പൊലീസ് കോടതിയുടെ അനുമതിയോടെ കേസ് പാലക്കാട് നോ൪ത്ത് പൊലീസിന് കൈമാറി. കഴിഞ്ഞ ബുധനാഴ്ചയാണ് ചെന്താമരാക്ഷൻ അറസ്റ്റിലായത്.
എൽ.ഐ.സിയുടെ പേരും ലെറ്റ൪ഹെഡും ദുരുപയോഗപ്പെടുത്തി തട്ടിപ്പ് നടത്താൻ ചെന്താമരാക്ഷന് ഉന്നത ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിരുന്നുവെന്ന് ഉപ ഏജൻറുമാരുടെ കൂട്ടായ്മ പ്രവ൪ത്തക൪ വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു. തൃശൂ൪ ഡിവിഷൻ സീനിയ൪ ഓഫിസ൪ ഗോവിന്ദരാജു, മൈക്രോ ഇൻഷുറൻസിൻെറ ചുമതല വഹിക്കുന്ന രാമകൃഷ്ണൻ എന്നിവ൪ക്കുള്ള പങ്ക് അന്വേഷിക്കണമെന്നും അവ൪ ആവശ്യപ്പെട്ടു.
രാമകൃഷ്ണൻ മാസത്തിൽ രണ്ട് തവണയെങ്കിലും ഭൂമി ട്രസ്റ്റിൻെറ പാലക്കാട് ഓഫിസ് സന്ദ൪ശിക്കാറുണ്ട്. ഡിവിഷൻ ഓഫിസിലെ ചില൪ക്ക് പങ്കുള്ള മറ്റ് തട്ടിപ്പുകളും നടക്കുന്നുണ്ട്. തൃശൂ൪ കൊടകരയിൽ മരിച്ചയാളുടെ പേരിൽ പോളിസി ചേ൪ക്കുകയും പിന്നീട് മരിച്ചെന്ന് പറഞ്ഞ് ക്ളെയിം തുക അനുവദിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഭൂമി ട്രസ്റ്റ് വഴി പോളിസിയെടുത്ത പാലക്കാട് തേങ്കുറുശ്ശിയിലെ മീനാക്ഷിയുടെ ബന്ധുക്കൾക്ക് മരണശേഷം തുക ലഭിക്കാത്തതിനെതിരെ മനുഷ്യാവകാശ കമീഷന് പരാതിയും ലഭിച്ചിട്ടുണ്ട്.
ക്രമക്കേട് ചൂണ്ടിക്കാണിച്ച ഉപ ഏജൻറ് ബിന്ദു ഗുണശേഖരനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് നോട്ടീസടിച്ച് വിതരണം ചെയ്തിരുന്നു. ഇതിനെതിരെ പാലക്കാട് കോടതിയിൽ നൽകിയ പരാതി ഈമാസം 24ന് പരിഗണിക്കുമെന്ന് ബിന്ദു വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. എം.ജി. സുഷമ, എൻ.പി. ഉഷ, ഉഷ രാജൻ, പി.ഡി. ജോസഫ് എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
