രാജ്യസഭാ തെരഞ്ഞെടുപ്പ്: പത്രികകള്‍ സ്വീകരിച്ചു
text_fieldsതിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാല് സ്ഥാനാ൪ഥികളുടെയും നാമനി൪ദേശ പത്രികകൾ സ്വീകരിച്ചു. ഡോ. രാംദാസ് നൽകിയ പത്രിക പിന്തുണക്കാൻ ആരുമില്ലാതിരുന്നതിനെ തുട൪ന്ന് സൂക്ഷ്മപരിശോധനയിൽ തള്ളി.
രാജ്യസഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് പ്രഫ. പി.ജെ. കുര്യൻ, കേരള കോൺഗ്രസ് -എം ജനറൽ സെക്രട്ടറി ജോയി എബ്രഹാം, സി.പി.എമ്മിലെ സി.പി. നാരായണൻ, സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സി.എൻ. ചന്ദ്രൻ എന്നിവരുടെ പത്രികളാണ് സ്വീകരിച്ചത്.
പി.ജെ. കുര്യൻ, സി.പി.എമ്മിലെ പി.ആ൪.രാജൻ, സി.പി.ഐയിലെ കെ.ഇ. ഇസ്മാഈൽ എന്നിവരുടെ കാലാവധി അവസാനിക്കുന്നതിനെ തുട൪ന്ന് ജൂൺ 25നാണ് തെരഞ്ഞെടുപ്പ്. ഇപ്പോഴത്തെ കക്ഷിബലമനുസരിച്ച് യു.ഡി.എഫിലെ രണ്ടുപേരും ഇടതുമുന്നണിയിലെ ഒരാളും തെരഞ്ഞെടുക്കപ്പെടും.
ഒരാൾക്ക് വിജയിക്കാൻ 36 ഒന്നാം വോട്ടുകളാണ് വേണ്ടത്. നാമനി൪ദേശം ചെയ്യപ്പെട്ട ആംഗേ്ളാ ഇന്ത്യൻ പ്രതിനിധി ഒഴികെയുള്ള എം.എൽ.എമാ൪ക്ക് വോട്ടവകാശമുണ്ട്. തിങ്കളാഴ്ച നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്ന ആ൪. ശെൽവരാജിനും വോട്ട് ചെയ്യാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
