സമ്പത്ത് വധക്കേസിലെ രേഖ ഫോറന്‍സിക് ലാബിലെ അലമാരയില്‍നിന്ന് കണ്ടെടുത്തു
text_fieldsമുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗത്തിൽനിന്ന് കാണാതായ, പാലക്കാട് സമ്പത്ത് വധക്കേസിലെ പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ട് ഫയൽ ഫോറൻസിക് ലാബിലെ അലമാരയിൽനിന്ന് കണ്ടെടുത്തു.
തെളിവെടുപ്പിന്റെ ഭാഗമായി ഫോറൻസിക് ജീവനക്കാരുടെ സീറ്റുകൾക്ക് സമീപമുള്ള അലമാരകളും മേശകളും സ്വമേധയാ പരിശോധിക്കാൻ പ്രിൻസിപ്പൽ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ 20 ദിവസമായി ലീവിലായിരുന്ന ഫോറൻസിക് ലാബ് ജീവനക്കാരി ശനിയാഴ്ച എത്തി തന്റെ നിയന്ത്രണത്തിലുള്ള അലമാര പരിശോധിച്ചപ്പോഴാണ് ഫയൽ കണ്ടത്. ഈ അലമാര ഫോറൻസിക് മുൻ മേധാവി ഡോ. ഷേ൪ളി വാസുവിന്റെ മുറിയിൽ കിടന്നിരുന്നതാണെന്നും ലാബ് ഫയലുകൾ സൂക്ഷിക്കാൻ തനിക്ക് തന്നതാണെന്നും ഇതുവരെ ഫയലുകൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ജീവനക്കാരി മൊഴി നൽകി.
സൗമ്യയുടെ പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ട് അടങ്ങിയ അവയവ അനുബന്ധ രജിസ്റ്റ൪ ഉൾപ്പെടെ ഇനിയും കണ്ടെത്താനുള്ള സാഹചര്യത്തിൽ വിശദമായി പരിശോധിക്കാൻ ഫോറൻസിക് താൽക്കാലിക മേധാവി ഡോ. ഇഗ്നേഷ്യസിനെ പ്രിൻസിപ്പൽ ചുമതലപ്പെടുത്തി. ജീവനക്കാരുടെ സംരക്ഷണയിലുള്ള അലമാരകളും മേശകളും പരിശോധിക്കുമെന്നും ഫയൽ കണ്ടെത്തി കുറ്റക്കാ൪ക്കെതിരെ നടപടിക്ക് ശിപാ൪ശ ചെയ്യുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
