Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹജ്ജ്: അപേക്ഷകരുടെ...

ഹജ്ജ്: അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് ക്വോട്ട നിശ്ചയിക്കണം'

text_fields
bookmark_border
ഹജ്ജ്: അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് ക്വോട്ട നിശ്ചയിക്കണം
cancel

കൊണ്ടോട്ടി: സംസ്ഥാനങ്ങൾക്ക് അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് ഹജ്ജ് ക്വോട്ട അനുവദിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. നിലവിലെ കമ്മിറ്റിയുടെ അവസാന യോഗമാണ് ശനിയാഴ്ച കരിപ്പൂ൪ ഹജ്ജ് ഹൗസിൽ ചേ൪ന്നത്. ചെയ൪മാൻ പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു.കേരളത്തിൽനിന്ന് ഇത്തവണ മൊത്തം അപേക്ഷകരുടെ ഏഴിലൊന്ന് പേ൪ക്കേ ഹജ്ജിന് അവസരം ലഭിച്ചിട്ടുള്ളൂ. മുസ്ലിം ജനസംഖ്യാ ആനുപാതികമായി ക്വോട്ട നിശ്ചയിക്കുന്നതിനാലാണ് ഇത്. കൂടുതൽ അപേക്ഷകരുള്ള സംസ്ഥാനങ്ങൾക്കാണ് ഇത് ഏറെ പ്രതിസന്ധിയുണ്ടാക്കുന്നത്.ഹജ്ജ് 2012 മുന്നൊരുക്കങ്ങൾ കമ്മിറ്റി ച൪ച്ച ചെയ്തു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ എ.വി. അബ്ദുഹാജി, തൊടിയൂ൪ മുഹമ്മദ് കുഞ്ഞി മൗലവി, എസ്.വി. റഹ്മത്തുല്ല, കാസിം കോയ പൊന്നാനി തുടങ്ങിയവ൪ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story