വീട്ടമ്മയുടെ കൊല: കൊന്നത് ശ്വാസം മുട്ടിച്ച്
text_fieldsതൃശൂ൪: വീട്ടമ്മയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ട്. മുഖം പൊത്തിപ്പിടിച്ചാണ് ശ്വാസം മുട്ടിച്ചത്. ഉള്ളിൽ വിഷാംശം ഉണ്ടോയെന്ന സംശയത്തിൽ ആന്തരിക വസ്തുക്കൾ ബംഗളൂരുവിലെ ലബോറട്ടറിയിലേക്ക് അയച്ചു. പരിക്കുകളൊന്നും മൃതദേഹത്തിലില്ലെന്ന് റിപ്പോ൪ട്ടിൽ പറയുന്നു.
ഫോറൻസിക് വിദഗ്ധ അന്നമ്മ ജോൺ നടത്തിയ പരിശോധനയിലും കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് നിരീക്ഷിക്കുന്നു. തോ൪ത്ത് ഉപയോഗിച്ചും കൈകൊണ്ടും കഴുത്തുഞെരിച്ചിട്ടുണ്ട്. കഴുത്തിന്റെ ഇരുഭാഗത്തും നഖപ്പാടുകൾ കണ്ടെത്തി. വിഷാംശം ഉള്ളിൽ ചെന്നിട്ടുണ്ടെന്നും ഫോറൻസിക് പരിശോധനയിൽ വെളിപ്പെട്ടതായി സൂചനയുണ്ട്.
ഉഷയെയും കൊലപ്പെടുത്താൻ ശ്രമിച്ചതായി സംശയിക്കുന്നു. കെട്ടിയിട്ട ശേഷം ഏറെനേരം ഉഷ അബോധാവസ്ഥയിലായിരുന്നിരിക്കാം. അതാവാം സംഭവം പുറത്തറിയാൻ വൈകിയത് എന്നാണ് നിഗമനം. മൊഴിയെടുക്കുമ്പോഴും ഉഷ പലപ്പോഴും മയങ്ങിയ അവസ്ഥയിലായി. ഉഷക്കും വിഷം നൽകിയിട്ടുണ്ടാവും എന്നും ഊമയായതിനാൽ വിവരങ്ങൾ പുറത്തുവരില്ലെന്ന് കരുതിയാവും പ്രതികൾ ഉഷയെ കൊല്ലാതെ വിട്ടതെന്നും കരുതുന്നു. വിഷാംശം ഉള്ളിൽ ചെന്നിട്ടുണ്ടോ എന്നറിയാൻ ഉഷയെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കും. സംഭവം നടന്ന വീട്ടിൽ തെളിവെടുപ്പ് നടത്തിയ ഫോറൻസിക് ഉദ്യോഗസ്ഥ൪ മൃതദേഹം കിടന്ന കിടപ്പുമുറിയും വസ്ത്രങ്ങളും മറ്റും വസ്തുക്കളും വലിച്ചുവാരിയിട്ട അലമാരയും മരുന്ന് കുപ്പികളും വെള്ളം കരുതിയ ഗ്ളാസും സഹോദരിയെ കെട്ടിയിട്ട കയറും ശാസ്ത്രീയമായി പരിശോധിച്ചു. വിരലടയാളങ്ങൾ ശേഖരിച്ചു. ഇവ കാക്കനാട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ ലബോറട്ടറികളിലേക്ക് അയച്ചു.
മാരക വിഷാംശമുള്ള മരുന്ന് നൽകിയാണ് കൊല നടത്തിയതെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പൊലീസ്. മരണം ഉറപ്പാക്കാൻ ശ്വാസം മുട്ടിച്ചതിന്റെ പാടുകൾ കഴുത്തിൽ ഉള്ളതായും പൊലീസ് തയാറാക്കിയ മൃതദേഹപരിശോധനാ റിപ്പോ൪ട്ടിൽ ഉണ്ടായിരുന്നു. മൃതദേഹത്തിന്റെ വായിൽ നിന്ന് നുരയും പതയും വന്നിരുന്നു. ഇത് വിഷാംശം ഉള്ളിൽ ചെന്നതിന്റെയാകാമെന്നാണ് പൊലീസ് നിഗമനം.
അതേസമയം, ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അന്വേഷണ സംഘവും ശനിയാഴ്ച വൈകീട്ട് യോഗം ചേ൪ന്ന് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവം നടന്ന് മണിക്കൂറുകൾക്കകം പ്രതികളെ വലയിലാക്കാനായെങ്കിലും അറസ്റ്റുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് തീരുമാനത്തിലെത്തിയിട്ടില്ല. നഷ്ടപ്പെട്ട ആഭരണങ്ങളുടെയും പണത്തിന്റെയും കൃത്യ വിവരം ലഭിക്കാത്തതാണ് അറസ്റ്റ് നീളുന്നതിന് കാരണമെന്ന് പറയുന്നു. ഷീലയുടെ ഭ൪ത്താവുൾപ്പെടെയുള്ള ബന്ധുക്കളിൽനിന്ന് മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ല. ഊമയായ ഉഷയിൽ നിന്ന് പരിഭാഷകനെ ഉപയോഗപ്പെടുത്തി കൂടുതൽ വിവരങ്ങൾ അറിഞ്ഞുവരികയാണ്. ഇടക്കിടെ ഇവ൪ പ്രതികരിക്കാത്ത അവസ്ഥയിൽ കഴിയുന്നതും പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്.
വെസ്റ്റ് സി.ഐ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും സിറ്റി കമീഷണ൪ പി.വിജയന്റെ കീഴിലെ ഷാഡോ പൊലീസുമാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
