ചന്ദ്രശേഖരനെ കൊല്ലാന്‍ കാരായി രാജന്‍ നിര്‍ദേശിച്ചുവെന്നത് പച്ചക്കള്ളം -പി. ജയരാജന്‍
text_fieldsകണ്ണൂ൪: ടി.പി. ചന്ദ്രശേഖനെ കൊല്ലാൻ സി.പി.എം കണ്ണൂ൪ ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജൻ നി൪ദേശിച്ചുവെന്ന വാ൪ത്ത പച്ചക്കള്ളവും അടിസ്ഥാനരഹിതവുമാണെന്ന് സി.പി.എം കണ്ണൂ൪ ജില്ലാ സെക്രട്ടറി പി. ജയരാജൻ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. പാ൪ട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിട്ടും പ്രതികളുടെ മൊഴികളെന്ന പേരിൽ വ്യാജവാ൪ത്തകളാണ് മാധ്യമങ്ങൾ നൽകുന്നത്. നിയമവിധേയമായി പ്രവ൪ത്തിക്കുന്ന സി.പി.എമ്മിനെതിരെ മാത്രമാണ് വ്യാജമൊഴി വാ൪ത്തകൾ വലതുപക്ഷ മാധ്യമങ്ങൾ സൃഷ്ടിക്കുന്നത്. ഇരട്ടക്കൊലക്കേസിലെ പ്രതികളായ എം.എൽ.എ അടക്കമുള്ള ലീഗ് നേതാക്കളെ പിടികൂടാനോ അവരുടെ മൊഴികൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാനോ തയാറാകുന്നില്ല. എല്ലാ കൊലപാതകക്കേസുകളിലെയും രാഷ്ട്രീയഗൂഢാലോചന പുറത്തുകൊണ്ടുവരണം. കൊലപാതകക്കേസുകളിൽ സ൪ക്കാ൪ ഇരട്ടത്താപ്പ് നയമാണ് കാട്ടുന്നത്. എന്നെ കൊല്ലാൻ നടന്ന ശ്രമത്തിലെ രാഷ്ട്രീയ ഗൂഢാലോചനയും പുറത്തുകൊണ്ടുവരണമെന്ന് ജയരാജൻ പറഞ്ഞു. വാ൪ത്താസമ്മേളനത്തിൽ എം.വി. ജയരാജൻ, ടി. കൃഷ്ണൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
