Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2012 2:40 PM GMT Updated On
date_range 16 Jun 2012 2:40 PM GMTവിദ്യാലയത്തിന് മുന്നില്‍ ടിപ്പറുകളുടെ മരണപ്പാച്ചില്‍
text_fieldsbookmark_border
പൂന്തുറ: അധ്യയന സമയത്ത് സ്കൂളുകൾക്ക് മുന്നിലൂടെ പോകാൻ പാടില്ലെന്ന നിയമം കാറ്റിൽപ്പറത്തി പൂന്തുറ എസ്.എം ലോക്ക് മാണിക്യവിളാകം റോഡിലൂടെ ടിപ്പറുകൾ മരണപ്പാച്ചിൽ നടത്തുന്നു. പകൽസമയത്ത് നഗരത്തിൽ പ്രവേശം നിരോധിച്ചിട്ടുള്ളതിനാൽ ടിപ്പറുകൾ അധികവും ഈ റൂട്ടിലാണ് സഞ്ചരിക്കുന്നത്. പുല൪ച്ചെ ആറുമുതൽ 11 വരെയും വൈകുന്നേരം മൂന്ന് മുതൽ ആറ് വരെയുമാണ് ഇവയുടെ പാച്ചിൽ.
പൂന്തുറ പൊലീസ് സ്റ്റേഷന് മുന്നിലൂടെ ചീറിപ്പായുന്ന ഇത്തരം സംഘങ്ങളെ പൊലീസ് പിടികൂടാനോ ഇവ൪ക്കെതിരെ നടപടിയെടുക്കാനോ തയാറാകാത്തത് നാട്ടുകാ൪ക്കിടയിൽ പ്രതിഷേധം ഉയ൪ത്തിയിട്ടുണ്ട്. ഗുണ്ടകളും മാഫിയാസംഘങ്ങളുമാണ് അധികവും ടിപ്പ൪ലോറി ഓടിക്കുന്നതെന്നും ആക്ഷേപമുണ്ട്. ക്വോറികളിൽ അടുത്ത ഊഴം നേരത്തെ കിട്ടുന്നതിന് വേണ്ടിയാണ് ഇവ൪ മരണപ്പാച്ചിൽ നടത്തുന്നത്. ടിപ്പ൪ ഓടിക്കുന്ന പല൪ക്കും ലൈസൻസ് ഇല്ലത്രെ.
Next Story