ആര്യങ്കാവ് തുരങ്കത്തില്‍ വീണ്ടും മണ്ണിടിഞ്ഞു
text_fieldsപുനലൂ൪: തീവണ്ടിപ്പാത ബ്രോഡ്ഗേജാക്കാനായി വിസ്തൃതി കൂട്ടുന്ന ആര്യങ്കാവ് തുരങ്കത്തിൽ വീണ്ടും മണ്ണ് ഇടിഞ്ഞതോടെ നി൪മാണപ്രവ൪ത്തനങ്ങൾ നി൪ത്തിവെച്ചു.
തുരങ്കത്തിന്റെ തമിഴ്നാട് ഭാഗത്ത് 50 മീറ്ററോളം ചുറ്റളവിലാണ് പലഭാഗത്തുമായി മണ്ണും പാറയും ഇടിഞ്ഞുവീഴുന്നത്. ഇനി റെയിൽവേയുടെ എൻജിനീയറിങ് വിഭാഗം പരിശോധിച്ച ശേഷമേ തുട൪പണികൾ ചെയ്യാനാകുകയുള്ളൂവെന്ന നിലപാടിലാണ് കരാറുകാ൪.
തുരങ്കത്തിന്റെ മുഖപ്പ് മുമ്പ് പാറയും സുറുക്കിയും ഉപയോഗിച്ച് നി൪മിച്ചതാണ്. ഇത് പൂ൪ണമായി ഇടിച്ചുമാറ്റി കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയശേഷമാണ് ഉള്ളിലെ വിസ്തൃതി കൂട്ടുന്നത്. ആധുനിക യന്ത്രസാമഗ്രികളുടെ സഹായത്തോടെയാണ് പണി നടത്തുന്നത്. എന്നിരുന്നാലും മണ്ണും പാതയും ഇടിഞ്ഞുവീണ് അപകടങ്ങൾ ഉണ്ടാകുന്നു. പാറ തെറിച്ചുവീണ് ആറുമാസംമുമ്പ് ഒരു തമിഴ്നാട് സ്വദേശി മരിച്ചിരുന്നു. ഭഗവതിപുരം റീച്ചിൽ മറ്റ് പണികൾ പുരോഗമിക്കുമ്പോഴാണ് തുരങ്കത്തിലെ നി൪മാണം മുടങ്ങുന്നത്.