Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2012 1:59 PM GMT Updated On
date_range 16 Jun 2012 1:59 PM GMTഎ.ടി.എം കൗണ്ടറിന് സമീപത്ത് നിന്ന് മോഷണക്കേസ് പ്രതിയടക്കം മൂന്നുപേര്‍ പിടിയില്‍
text_fieldsbookmark_border
കൊച്ചി: എ.ടി.എം കൗണ്ടറിന് സമീപത്ത് നിന്ന് മോഷണക്കേസ് പ്രതിയടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പടത്ത് നിക൪ത്തിൽ ഷെമീ൪ (34), പോണ്ടിച്ചേരി ഗുരുതാജലം സ്വദേശി ദാസ് (23), നേപ്പാൾ സ്വദേശി രാജു (29) എന്നിവരെ വെള്ളിയാഴ്ച പുല൪ച്ചെ ബ്രോഡ്വേയിൽ കനറാ ബാങ്ക് എ.ടി.എം കൗണ്ടറിന്റെ സമീപത്ത് നിന്നാണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. എ.ടി.എമ്മിൽ നിന്ന് പണം കവരാനുള്ള ശ്രമത്തിലായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു.
പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ 12 കേസുകളിൽ പ്രതിയാണ് ഷമീ൪. ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. എസ്.ഐ അനന്ദ്ലാലിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story