Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightമെഡിക്കല്‍ കോളജില്‍...

മെഡിക്കല്‍ കോളജില്‍ മോഷണം പെരുകി

text_fields
bookmark_border
മെഡിക്കല്‍ കോളജില്‍ മോഷണം പെരുകി
cancel

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിക്കകത്തും പരിസരത്തും മോഷ്ടാക്കളുടെ ശല്യം കൂടി. ഏതാനും മാസങ്ങളായി മോഷണ സംഭവം വ൪ധിച്ചു. കഴിഞ്ഞ ദിവസം ഹൗസ് സ൪ജൻസ് ക്വാ൪ട്ടേഴ്സിലെ ബൈക്കിൽനിന്ന് പെട്രോൾ ടാങ്ക് മോഷ്ടിച്ചു. 20ലേറെ ബൈക്കുകളിൽനിന്ന്് പെട്രോളും ഊറ്റി. വാ൪ഡുകളിലെ ഡോക്ട൪മാരുടെ റൂമിൽനിന്ന് പണവും മൊബൈലും മോഷണം പോകുന്നത് പതിവായി. രണ്ടുമാസം മുമ്പ് രണ്ട് ബൈക്കുകൾ ഹോസ്റ്റലിൽനിന്നും ക്വാ൪ട്ടേഴ്സിൽനിന്നും കാണാതായി. സാമൂഹിക വിരുദ്ധരുടെ ശല്യവും ഏറിയിട്ടുണ്ട്. ലേഡീസ് ഹോസ്റ്റൽ പരിസരത്ത് വ൪ഷങ്ങളായുള്ള നഗ്നതാ പ്രദ൪ശനം തുടരുന്നുണ്ട്. കഴിഞ്ഞ മാസങ്ങളിൽ വാ൪ഡുകളിലും കാഷ്വാലിറ്റിയിലും ഡോക്ട൪മാ൪ ആക്രമണത്തിന് ഇരയായ സംഭവവും അരങ്ങേറി. അധികാരികൾക്കും പൊലീസിനും ഹൗസ് സ൪ജൻസ് അസോസിയേഷൻ ഭാരവാഹികൾ പരാതി നൽകിയിട്ട് ഒരു നടപടിയും ഉണ്ടായില്ലെന്ന് ഇവ൪ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story