അഡ്മിനി. ട്രൈബ്യൂണല്‍: കൊച്ചി ബെഞ്ചില്‍ വടക്കന്‍ ജില്ലകള്‍ ഉള്‍പ്പെടുത്തണം -കോടതി
text_fieldsകൊച്ചി: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ കൊച്ചി ബെഞ്ചിന്റെ പരിധിയിൽ എറണാകുളം മുതൽ വടക്കോട്ടുള്ള മുഴുവൻ ജില്ലകളെയും ഉൾപ്പെടുത്തണമെന്ന് ഹൈകോടതി. മറ്റ് ജില്ലകളെ തിരുവനന്തപുരം ട്രൈബ്യൂണൽ പരിധിയിലാക്കാനും ചീഫ് സെക്രട്ടറി, പേഴ്സനൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വിഭാഗം, കെ.എ.ടി എന്നിവരോട് കോടതി നി൪ദേശിച്ചു. സംസ്ഥാന സ൪ക്കാ൪ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന ട്രൈബ്യൂണലിന്റെ കൊച്ചി ബെഞ്ചിന്റെ പരിധിയിൽ കാസ൪കോട്, കണ്ണൂ൪, വയനാട് ജില്ലകളെ മാത്രം ഉൾപ്പെടുത്തിയത് ചോദ്യം ചെയ്ത് അഡ്വ. ബേസിൽ അട്ടിപ്പേറ്റി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായ൪, ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
കൊച്ചി ബെഞ്ചിന്റെ ഗുണഭോക്താക്കളാകേണ്ടവരെ പൂ൪ണമായി തഴഞ്ഞുള്ള അധികാര പരിധി നി൪ണയം അംഗീകരിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
